'വേഡി'ൽ ഒരു പുതിയ കുറുക്കുവഴി

പുതുതായി ചേര്‍ത്തത് 'പേസ്റ്റ് ടെക്സ്റ്റ് ഓണ്‍ലി' കീബോര്‍ഡ് ഷോര്‍ട്ട് കട്ട്

Update:2023-03-13 15:21 IST

എം.എസ് വേഡില്‍ വാക്കുകള്‍ എളുപ്പത്തില്‍ പേസ്റ്റ് ചെയ്യാനായി പുത്തന്‍ കീബോര്‍ഡ് ഷോര്‍ട്ട് കട്ട് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ctrl+shift+v എന്ന ഷോര്‍ട്ട് കട്ട് ആണ് അവതരിപ്പിച്ചത്. ആപ്പിള്‍ മാക് ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ ഇതിനുള്ള പുത്തന്‍ കീബോര്‍ഡ് ഷോര്‍ട്ട് കട്ട് cmd+shift+v ആണ്.

മൈക്രോസോഫ്റ്റ് ടീംസ്, വേര്‍ഡ് ഫോര്‍ ദ വെബ്, ജിമെയില്‍, ഗൂഗിള്‍ എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഷോര്‍ട്ട് കട്ടാണ് വേഡിലേക്കും മൈക്രോസോഫ്റ്റ് കൊണ്ടുവന്നത്. മറ്റേതെങ്കിലും ഡോക്യുമെന്റില്‍ നിന്ന് വേഡിലേക്ക് വാക്കുകളും വാക്യങ്ങളും എളുപ്പത്തില്‍ ഫോണ്ട് സൈസ്, കളര്‍ തുടങ്ങിയവയില്‍ ഫീച്ചറുകളില്‍ മാറ്റമില്ലാതെ തന്നെ പേസ്റ്റ് ചെയ്യാമെന്നതാണ് പുത്തന്‍ ഷോര്‍ട്ട് കട്ടിന്റെ സവിശേഷത.

Tags:    

Similar News