മൈക്രോസോഫ്റ്റിന്റെ സ്വന്തം എ.ഐ ചിപ്പുകള്‍ വരുന്നൂ
ചിപ്പ് ചാറ്റ് ജി.പി.ടി പോലുള്ള നിര്‍മിത ബുദ്ധി പ്രോഗ്രാമുകളുടെ തുടര്‍ വികസനം സാധ്യമാക്കും
മൈക്രോസോഫ്റ്റ് സ്വന്തം നിലയ്ക്ക് എ.ഐ (നിര്‍മിത ബുദ്ധി) ചിപ്പുകള്‍ വികസിപ്പിക്കുന്നു. അഥീന എന്ന കോഡ് നാമം നല്‍കിയിട്ടുള്ള ചിപ്പ് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ജി പി ടി പോലുള്ള സാങ്കേതിക വിദ്യകളുടെ തുടര്‍ വികസനത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്.2019 മുതല്‍ മൈക്രോസോഫ്റ്റ് എ.ഐ ചിപ്പ് വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.
മനുഷ്യര്‍ക്ക് ഒപ്പമെത്താന്‍
മനുഷ്യരെ പോലെ തന്നെ സംസാരിക്കുന്നതിനും ഭാഷ മനസിലാക്കുന്നതിനും പ്രാപ്തമാകത്തക്ക വിധത്തില്‍ വലിയ ഭാഷാ നൈപുണ്യം ലഭ്യമാക്കാനാണ് പുതിയ ചിപ്പ് വികസിപ്പിക്കുന്നത്. വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സിംഗ്, പാറ്റേണുകള്‍ തിരിച്ചറിയുക, മനുഷ്യ സംഭാഷണം അനുകരിക്കുക എന്നിവയ്ക്കും പുതിയ ചിപ്പ് ഉപയോഗപ്പടുത്തും. മൈക്രോസോഫ്റ്റ് ബിങ് സെര്‍ച് എന്‍ജിനില്‍ എ.ഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൈക്രോസോഫ്റ്റ് എ.ഐ ചിപ്പുകള്‍ മറ്റ് നിര്‍മാതാക്കളില്‍ നിന്നാണ് വാങ്ങുന്നത്.
വമ്പന്‍ ടെക്ക് കമ്പനികളായ ആമസോണ്‍, ഗൂഗിള്‍ എന്നിവരും സ്വന്തം എ.ഐ ചിപ്പ് വികസിപ്പിക്കുന്നുണ്ട്. നിലവില്‍ എന്‍വിഡിയ (NVidia) എന്ന കമ്പനിക്കാണ് ഈ വിപണിയില്‍ ആധിപത്യം ഉള്ളത്.