വില 14,499 രൂപ മുതല്‍; സവിശേഷതകള്‍ നിറച്ച് മോട്ടോ ജി 52

90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, pOLED ഡിസ്പ്ലെ തുടങ്ങി മികച്ച ഫീച്ചറുകള്‍

Update: 2022-04-25 11:04 GMT

മോട്ടോറോളയുടെ ജി സീരിസിലെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ ജി52 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യൂറോപ്യന്‍ വിപണിയില്‍ നേരത്തെ തന്നെ ഈ മോഡല്‍ മോട്ടോറോള വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. രണ്ട് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 14,499 രൂപയാണ് വില. 6 ജിബി+ 128 ജിബി മോഡല്‍ 16,499 രൂപയ്ക്കും ലഭിക്കും. മെയ് 27 മുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പ്പന.

Moto G52 സവിശേഷതകള്‍
  • 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ poled ഡിസ്‌പ്ലെയിലാണ് ഫോണ്‍ എത്തുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ഹോള്‍-പഞ്ച് ഡിസൈനാണ് ഡിസ്‌പ്ലെയ്ക്ക്. സ്‌നാപ് ഡ്രാഗണ്‍ 680 soc പ്രൊസസറാണ് ഈ 5ജി മോഡലിന് മോട്ടോറോള നല്‍കിയിരിക്കുന്നത്.
  • 50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 എംപിയുടെ മാക്രോ വിഷന്‍ സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 30 fps ഫ്രെയിം റേറ്റില്‍ എച്ച്ഡി വീഡിയോ റെക്കോഡിംഗും മോട്ടോ ജി52 പിന്തുണയ്ക്കും.
  • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 1 ടിബി വരെ വര്‍ധിപ്പിക്കാം. സൈഡ് മൗണ്ടഡ് ആയി ആണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്. 33 വാട്ട് ടര്‍ബോപവര്‍ സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 169 ഗ്രാമാണ് ഫോണിന്റെ ഭാരം.
Tags:    

Similar News