2K ഡിസ്‌പ്ലെയുമായി നോക്കിയ ടി20 ടാബ്‌ലറ്റ്; സവിശേഷതകള്‍ അറിയാം

മൂന്ന് വര്‍ഷത്തെ പ്രതിമാസ സെക്യൂരിറ്റി അപ്‌ഡേറ്റുമായാണ് ടാബ്‌ലറ്റ് എത്തുന്നത്.

Update:2021-11-01 17:07 IST

എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ബ്രാന്റില്‍ അവതരിപ്പിക്കുന്ന ആദ്യ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തെ പ്രതിമാസ സെക്യൂരിറ്റി അപ്‌ഡേറ്റുമായാണ് നോക്കിയ ടി20 എത്തുന്നത്.

നോക്കിയ ടി20 വൈഫൈ ഒണ്‍ലി വേരിയന്റിന്റെ 3GB റാമും 32 GB സ്റ്റോറേജുമുള്ള മോഡലിന് 15,499 രൂപയും 4 GB + 32 GB മോഡലിന് 16,499 രൂപയും ആണ് വില. 4 GB + 64 GB, 4G വേരിയന്റിന് 18,499 രൂപയക്ക് ലഭിക്കും.
Nokia T20 സവിശേഷതകള്‍
10.4 ഇഞ്ചിന്റെ 2K ഡിസ്‌പ്ലെയിലാണ് ഫോണ്‍ എത്തുന്നത്. 400 nits ആണ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ്. octa-core Unisoc T610 പ്രൊസസറാണ് ടി20യുടെ കരുത്ത്. 8 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഡ്യൂവല്‍ മൈക്രോഫോണ്‍, നോയിസ് ക്യാന്‍സലേഷന്‍ എന്നീ സവിശേഷതകളും നോക്കിയ ടാബ് ലെറ്റില്‍ നല്‍കിയിട്ടുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വര്‍ധിപ്പിക്കാം. 15 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 82,00 എംഎഎച്ചിന്റെ ബാറ്ററിയാണ് ടാബിന്
നോക്കിയ.കോം, ഫ്ലിപ്കാർട്ട്, റീട്ടെയില്‍ സ്‌റ്റോറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ റിയല്‍മി പാഡുമായി ആയിരിക്കും നോക്കിയ ടി20 മത്സരിക്കുക, 13,999 രൂപമുതലാണ് റിയല്‍മി പാഡിന്റെ വില ആരംഭിക്കുന്നത്.


Tags:    

Similar News