10 ദിവസത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ടത് 882 ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍
ഒരു ദിവസം ലോകത്ത് ശരാശരി 16-20 ക്രിപ്‌റ്റോ എടിഎമ്മുകളാണ് സ്ഥാപിക്കപ്പെടുന്നത്
ലോകത്ത് ബിറ്റ്‌കോയിന്‍ എടിഎമ്മുകളുടെ (Bitcoin ATM) എണ്ണം ഉയരുന്നു. ഈ മാസം തുടങ്ങി 10 ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 882 ബിറ്റ്‌കോയിന്‍ എടിഎമ്മുകളാണ് സ്ഥാപിക്കപ്പെട്ടത്. കോയിന്‍ എടിഎം റഡാര്‍ അണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഫിയറ്റ് -ടു-ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആണ് ബിറ്റ്‌കോയിന്‍ എടിഎമ്മിലൂടെ നടക്കുന്നത്. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് രാജ്യങ്ങള്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍ സ്ഥാപിക്കപ്പെടുന്നത് എന്നാണ് വിലയിരുത്തല്‍. ഒരു ദിവസം ലോകത്ത് ശരാശരി 16-20 ക്രിപ്‌റ്റോ എടിഎമ്മുകളാണ് സ്ഥാപിക്കപ്പെടുന്നത്.
ആകെ ബിറ്റ്‌കോയിന്‍ എടിഎമ്മുകളുടെ 87.9 ശതമാനവും യുഎസില്‍ ആണ്. 33,400 ക്രിപ്‌റ്റോ എടിഎമ്മുകള്‍ യുഎസില്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ഒക്ടോബറില്‍ സ്‌റ്റോറുകളില്‍ ഇരുന്നൂറോളം ബിറ്റ്‌കോയിന്‍ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്ന് വാള്‍മാര്‍ട്ട് അറിയിച്ചിരുന്നു.
2021 ഡിസംബറിലെ കണക്ക് അനുസരിച്ച് 34,000 ക്രിപ്‌റ്റോ എടിഎമ്മുകള്‍ ആയിരുന്നു ലോകത്ത് ഉണ്ടായിരുന്നത്. 2020 ഡിസംബറില്‍ എടിഎമ്മുകളുടെ എണ്ണം 13,000 മാത്രമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ക്രിപ്‌റ്റോ എടിഎം സ്ഥാപിക്കപ്പെടുന്നത് 2018ല്‍ ബംഗളൂരുവിലാണ്. എന്നാല്‍ സര്‍ക്കാര്‍-ആര്‍ബിഐ ഇടപെടലുകളെത്തുടര്‍ന്ന് യുനോകോയിന്‍ സ്ഥാപിച്ച ആ എടിഎം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിപ്‌റ്റോ എടിഎമ്മുകളും ഡല്‍ഹിയിലാണ്.