ഗൂഗ്ള്‍ പേ പിന്നിലായി; യുപിഐ ആപ്പുകളില്‍ ഒന്നാമനായത് ഫോണ്‍പേ
വാട്‌സാപ്പ് പേമെന്റ് ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ കാണാം.
ഇന്ത്യയുടെ മുന്‍നിര പേയ്മെന്റ് പ്ലാറ്റ്ഫോമായ യുപിഐ ഫെബ്രുവരിയില്‍ 4.25 ട്രില്യണ്‍ രൂപയുടെ 2.29 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തി. ഏറ്റവും മുന്‍നിരയില്‍ പേമെന്റുകള്‍ നടത്തി ഇത്തവണ ഒന്നാമതായത് ഫോണ്‍പേ എന്നും കണക്കുകള്‍. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ അടുത്തിടെ ഫോണ്‍പേയിലൂടെയാണ് പണം ഡിജിറ്റലായി കൈമാറിയതെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഫോണ്‍പേ ഫെബ്രുവരിയില്‍ 975.53 ദശലക്ഷം ഇടപാടുകള്‍ 1.89 ട്രില്യണ്‍ രൂപയായതായി യുപിഐ രേഖപ്പെടുത്തുന്നു. ജനുവരിയില്‍ മാത്രം 1.91 ട്രില്യണ്‍ രൂപയുടെ 968.72 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തതായാണ് കണക്കുകള്‍. ഗൂഗ്ള്‍ പേ, കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ഏറെ പിന്നിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
നവംബറില്‍ 960 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തതില്‍ നിന്നും ഗൂഗ്ള്‍ പേയുടെ ഇടപാടുകളുടെ കണക്കുകള്‍ ഫെബ്രുവരിയില്‍ 827.86 ദശലക്ഷമായി കുറഞ്ഞ് 1.74 ട്രില്യണ്‍ രൂപയുടേതായി. ഫോണ്‍പേയും ഗൂഗ്ള്‍ പോയും യുപിഐ ഇടപാടുകളുടെ ഭൂരിപക്ഷവും കയ്യടക്കിയപ്പോള്‍ യുപിഐ രംഗത്തേക്ക് പ്രവേശിച്ച ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് ആകട്ടെ ഏറെ പിന്നിലായി.
ഫെബ്രുവരിയില്‍ 32.41 കോടി രൂപയുടെ 0.55 ദശലക്ഷം ഇടപാടുകള്‍ ആണ് വാട്സാപ്പ് നടത്തിയത്. 29.72 കോടി രൂപയുടെ 0.81 ദശലക്ഷം ഇടപാടുകള്‍ മാത്രമായി ചുരുങ്ങിക്കൊണ്ട് ഡിസംബര്‍ മുതലാണ് വാട്‌സാപ്പ് താഴേക്ക് പോയത്. നവംബറില്‍ ലോഞ്ച് ചെയ്ത വാട്‌സാപ്പ് പേമെന്റ് യുപിഐ പ്ലാറ്റ്ഫോമില്‍ 9.04 ബില്യണ്‍ ഇടപാടുകളുടെ 2.23 ദശലക്ഷം ഇടപാടുകള്‍ നടത്തിയതായാണ് കണക്കുകള്‍. അതേസമയം പേടിഎം പ്രതിമാസ വളര്‍ച്ച രേഖപ്പെടുത്തി.
ഫെബ്രുവരിയില്‍ 34,405.44 കോടി രൂപയുടെ 290 ദശലക്ഷം ഇടപാടുകള്‍ പേടിഎം നടത്തി. ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ പിന്തുണയോടെ ആമസോണ്‍ പേ 3,831.99 കോടി രൂപയുടെ 44.22 ദശലക്ഷം ഇടപാടുകള്‍ ആണ് നടത്തിയത്.