വാട്‌സാപ്പ് ചാറ്റുകള്‍ എളുപ്പത്തില്‍ ബാക്ക്അപ് ചെയ്യാന്‍ ക്യു ആര്‍ കോഡ് എത്തി

ഫോണ്‍ മാറുമ്പോള്‍ വാട്‌സാപ്പ് ചാറ്റ് ബാക്ക് അപ്പ് ചെയ്ത് കോപ്പി ചെയ്യല്‍ ഇനി എളുപ്പം. പുതിയ ഫീച്ചറിന്റെ വിശദാംശങ്ങള്‍

Update:2023-07-05 16:08 IST

Image : Canva

ഒരു പുതിയ ഫോണ്‍ വാങ്ങുമ്പോളോ അല്ലെങ്കില്‍ ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് ആപ്പുകള്‍ മാറ്റുമ്പോളോ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിന് ഏറെ സമയമെടുക്കാറുണ്ട്. സാധാരണയായി ക്ലൗഡ് അല്ലെങ്കില്‍ ബാക്കപ്പ് സംവിധാനങ്ങളെയാണ് ഇതിനായി എല്ലാവരും ആശ്രയിക്കുക. എന്നാല്‍ ഇതൊന്നുമില്ലാതെ ക്യു ആര്‍ കോഡ് വഴി ചാറ്റ് ബാക്കപ്പ് നടത്താനുള്ള ഓപ്ഷന്‍ എത്തി.

ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള ഗൂഗിൾ ക്ലൗഡിൽ നിന്നോ ഐ ഫോണുകളെങ്കിൽ ഐക്ലൗഡിൽ നിന്നോ ചാറ്റ് ബാക്കപ്പ് ഡൗൺലോഡ് ചെയ്യുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, നിങ്ങളുടെ പഴയ ഫോണിൽ സംഭരിച്ചിരിക്കുന്ന ചാറ്റ് ബാക്കപ്പ് പുതിയ ഫോണിലേക്ക് നേരിട്ട് വൈഫൈ നെറ്റ്‌വർക്ക് വഴി അയയ്‌ക്കുന്നതാണ് പുതിയ രീതി.

ചുരുക്കത്തിൽ, ഡിവൈസ് ലിങ്ക് ചെയ്യുന്നത് പോലെ സിംപിള്‍ ആയിട്ട് ഇപ്പോള്‍ ചാറ്റുകളും ഇത്തരത്തില്‍ മാറ്റാം. അതായത് ചാറ്റുകള്‍ ഇല്ലാത്ത ഫോണില്‍ നിന്ന് ചാറ്റുകള്‍ ഉള്ള ഫോണിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ വാട്സാപ്  മീഡിയ  ഉൾപ്പെടെ ഇനി എളുപ്പം ചാറ്റുകള്‍ കൈമാറാം. ഇത്തരത്തില്‍ വീഡിയോയും ഡോക്യുമെന്റുകളും അടങ്ങുന്ന വലിയ മീഡിയ ഫയലുകളും   എളുപ്പത്തിൽ  കൈമാറാം എന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്.

ഉപയോഗിക്കാം എളുപ്പത്തില്‍

ഇതിനായി ആദ്യം തന്നെ രണ്ടു ഫോണുകളും ഒരേ വൈഫൈയുമായി കണക്റ്റ് ചെയ്യുക.

ചാറ്റ് ഹിസ്റ്ററി കൈമാറ്റം ചെയ്യപ്പെടേണ്ട ഫോണിലെ വാട്സ്ആപ്പ് തുറന്ന ശേഷം പുതിയ ഫോണിലെ സെറ്റിംഗ്‌സില്‍ നിന്ന് ചാറ്റ്, ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ എന്നിവ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് പഴയ ഫോണില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ആരംഭിക്കും. പെട്ടെന്ന് പൂര്‍ത്തിയാകുകയും ചെയ്യും. 

Tags:    

Similar News