ലോകത്തിലെ ആദ്യത്തെ ശബ്ദ എന്‍എഫ്ടി വിറ്റത് വെറും 10 മിനിറ്റില്‍
ജനുവരി 29 ന് ആണ് ഈ അപൂര്‍വ സംഭവമുണ്ടായത്. എന്‍എഫ്ടി ലോകത്തിന് ഇത് പുതുമ.
ലോകത്തിലെ ആദ്യത്തെ ശബ്ദ എന്‍ എഫ് ടി (Non fungible tokens) യായ വോയ്‌സ് വേഴ്‌സ് വിര്‍ജിന്‍സ് പുറത്തിറക്കി 10 നിമിഷങ്ങള്‍ക്കകം വിറ്റുപോയി. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ജനുവരി 29 ന് അപൂര്‍വ സംഭവം നടന്നത്. എഥേറിയം ബ്ലോക്ക്‌ചെയ്‌നില്‍ സൂക്ഷിച്ചിരുന്ന 8888 എന്‍ എഫ് ടി കളാണ് ഇങ്ങനെ വിറ്റു പോയത്.
മെറ്റാ വേഴ്സില്‍ സ്വന്തം ശബ്ദം സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ആരംഭിച്ച വോയിസ്‌വേഴ്‌സ് വികസിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് സ്വന്തം ശബ്ദം എന്‍ എഫ് ടി മെറ്റാ വേഴ്സില്‍ വീഡിയോ ഗെയിം കളിക്കുമ്പോഴും, വീഡിയോ കാളുകള്‍ നടത്തുമ്പോഴും ഉപയോഗിക്കാം.
സ്വന്തം ശബ്ദ എന്‍ എഫ് ടി സൃഷ്ടിക്കാനും വിവിധ ശബ്ദ എന്‍ എഫ് ടി കള്‍ കലര്‍ത്തി പുതിയ ശബ്ദ എന്‍ എഫ് ടി കള്‍ സൃഷ്ടിക്കാനും കഴിയും. ശബ്ദ എന്‍ എഫ് ടി കള്‍ പ്രൊഫൈല്‍ പടവുമാവായി ചേര്‍ത്ത് ഉപയോഗിക്കാനും സ്വന്തം വ്യക്തിത്വം ഒളിപ്പിച്ച് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷ പെടാനും കഴിയും.
എന്താണ് എന്‍എഫ്ടി
ബ്ലോക്‌ചെയിനില്‍ സൂക്ഷിക്കുന്ന നിശ്ചിത യൂണിറ്റ് ഡേറ്റ അഥവാ എന്‍എഫ്ടികള്‍ ഫോട്ടോ, ഡിജിറ്റല്‍ ചിത്രങ്ങള്‍, ഓഡിയോ, വിഡിയോ, സിനിമ എന്നിങ്ങനെയെന്തും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാവുന്ന പ്ലാറ്റ്‌ഫോമാണ്. ഇടപാടുകള്‍ കൂടുതലും ബിറ്റ്‌കോയിനു സമാനമായ ക്രിപ്‌റ്റോകറന്‍സിയായ എഥേറിയം വഴിയുമാണ് കൂടുതലും നടക്കുന്നത്. കല, കണ്ടന്റ് ക്രിയേഷന്‍ എന്നിവയിലുള്ളവര്‍ക്ക് അവരുടെ സൃഷ്ടികള്‍ വില്‍ക്കാനുള്ള രാജ്യാന്തര വിപണിയാണ് എന്‍എഫ്ടി വഴി തുറന്നുകിട്ടുന്നത്.
പണ്ട് ഒരു കലാസൃഷ്ടിയോ ചിത്രമോ എന്തുമാകട്ടെ, പലതവണ കൈമറിഞ്ഞു പോകുമ്പോള്‍ യഥാര്‍ഥ ആര്‍ട്ടിസ്റ്റിന് ഓരോ തവണയും വിഹിതം ലഭിക്കില്ലായിരുന്നു. എന്നാല്‍ എന്‍എഫ്ടിയില്‍ ഓരോ തവണയും നിശ്ചിത തുക ലഭിക്കും. ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്ന പ്ലാറ്റ്‌ഫോമായതിനാല്‍ തന്നെ ഇതിന്റെ ഭാവിയെന്തെന്നു കൃത്യമായി പറയാന്‍ കഴിയില്ല. സ്വന്തം റിസ്‌കില്‍ വേണം പണം മുടക്കാനും ഇടപാടുകള്‍ നടത്താനും. എന്‍എഫ്ടിയുടെ പേരിലുള്ള തട്ടിപ്പുകളും സാധാരണമാണെന്ന് വിദഗ്ധ മുന്നറിയിപ്പുണ്ട്.