സൂപ്പര്‍ ആപ്പുകളുടെ രാജാവ് ടാറ്റ ന്യൂ ഇന്നെത്തും, എന്തെല്ലാം പ്രതീക്ഷിക്കാം?

ലോകത്തിലെ മികച്ച ആപ്പുകളിലേക്ക് ഇന്ത്യയ്ക്ക് അഭിമാനത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ആപ്പാകും ടാറ്റ ന്യൂ

Update:2022-04-07 15:43 IST

ഇന്ത്യന്‍ ടെക് ലോകത്തേക്ക് ടാറ്റ ന്യൂ ആപ്പ് ഇന്നെത്തും. രാജ്യത്തെ ആദ്യ സൂപ്പര്‍ ആപ്പായിരിക്കും ഇത്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മീശോ, ജസ്റ്റ് ഡയല്‍, ഹോളിഡേ പ്ലാനര്‍ ....തുടങ്ങി വ്യക്തിഗത ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഷോപ്പിംഗ് ആപ്പുകള്‍ കൊണ്ട് നിറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തേക്കെത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്പായിരിക്കും ടാറ്റ ന്യൂ എന്നാണ് വാര്‍ത്തകള്‍. ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സറായ ടാറ്റ ന്യൂ ലോഞ്ച് ഐപിഎല്ലിനിടെ നടത്തുമെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. 


#AllInTheFamily!എന്നാണു ആപ്പിന്റെ ഹാഷ് ടാഗ് തന്നെ കമ്പനി സെറ്റ് ചെയ്തിട്ടുള്ളത്. 


നേരത്തെ നിരവധി തവണ ആപ്പ് പുറത്തിറക്കുന്നത് ടാറ്റ നീട്ടിവെച്ചിരുന്നു. ടാറ്റയിലെ ജീവനക്കാര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ സൂപ്പര്‍ ആപ്പ് ട്രയല്‍ റണ്‍ നടത്തുന്നുണ്ട്. ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നതെന്നത് ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് ഗുണകരമാകും.
പുതിയ വിഭാഗങ്ങള്‍ക്കൊപ്പം ടാറ്റ അടുത്തിടെ ഏറ്റെടുത്ത എല്ലാ സേവനങ്ങളും സംയോജിക്കുന്ന ആപ്പാകും ഇത്. ടാറ്റ ഡിജിറ്റലിനു കീഴില്‍ വരുന്ന ആപ്പ് 103 ബില്യണ്‍ ഡോളര്‍ ടാറ്റ ഗ്രൂപ്പിന് ഒരു പൊന്‍തൂവലായിരിക്കും. ബിഗ്ബാസ്‌കറ്റ്, ഇഫാര്‍മസി 1എംജി, ക്രോമ, വിമാനടിക്കറ്റ് ബുക്കിംഗ്, ടാറ്റക്ലിക്ക് തുടങ്ങി വിവിധ സ്വനങ്ങള്‍ സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുപിഐ ഉള്‍പ്പയുള്ള സാമ്പത്തിക സേവനങ്ങളും ടാറ്റന്യൂവില്‍ എത്തുമെന്ന് വിവരമുണ്ട്. മറ്റ് സവിശേഷതകളും ആപ്പിനെ വേറിട്ടതാക്കും.
ന്യൂ കോയിന്‍സ്
ഓഫറുകളും നൂതന സേവനങ്ങളും കൂടാതെ, ഈ സൂപ്പര്‍ ആപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് 'NeuCoins' വഴിയുള്ള റിവാര്‍ഡ് പ്രോഗ്രാമായിരിക്കും. വിലിയ കമ്പനികള്‍ നല്‍കുന്ന ഓഫര്‍ പോലെ ഓരോ ഇടപാടുകള്‍ക്കും കോയിന്‍ ക്രെഡിറ്റ് ആകും. അത് തുല്യ തുകയ്ക്ക് റിഡീം ചെയ്യാവുന്നതാണ്.
ആപ്പില്‍ ഡിജിറ്റല്‍ മാസിക
ഫാഷന്‍, ടെക്, യാത്ര, ഭക്ഷണം എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളെ കുറിച്ച് ഡിജിറ്റല്‍ മാസികയിലെ സ്റ്റോറികളില്‍ വായിക്കാം. പേയ്മെന്റുകള്‍ നടത്തല്‍, സാമ്പത്തിക ആശൂത്രണം, അവധിക്കാലം ആസൂത്രണം ചെയ്യല്‍, ഒരുപക്ഷേ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണ മെനു തയാറാക്കല്‍ അങ്ങനെ ടാറ്റ ന്യൂ ആപ്പ് ലോകത്ത് എല്ലാം ഉണ്ടാകും.
എല്ലാം വിരല്‍തുമ്പില്‍
ടാറ്റ ന്യൂ ഇലക്ട്രോണിക്‌സ്, ടാറ്റ ന്യൂ ഫാഷന്‍, ടാറ്റ ന്യൂ ഗ്രോസറീസ്, ടാറ്റ ന്യൂ ഹോട്ടല്‍സ് ആന്‍ഡ് ഫ്‌ളൈറ്റ് തുടങ്ങി എല്ലാ ഉപവിഭാഗങ്ങളും ചേര്‍ന്നതാകും ഈ സൂപ്പര്‍ ആപ്പ്.


Tags:    

Similar News