മെസേജുകളുടെയെല്ലാം ഉറവിടം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്ന് വാട്‌സാപ്പ്; വീണ്ടും നിയമയുദ്ധം

'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍' നീക്കം ചെയ്യുന്നത് വ്യക്തികളുടെ സ്വകാര്യതയ്‌ക്കെതിരായ നടപടിയാകുമെന്ന് വാട്‌സാപ്പ്. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.

Update: 2021-05-26 09:39 GMT

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്‌സാപ്പ്. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാട്‌സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെയ്‌സ്ബുക്ക് കമ്പനിയുടെ കീഴിലുള്ളതാണ് വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും മറ്റും. അവയ്ക്കും ട്വിറ്ററിനും, ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്‍പ്പെടെയാണ് പുതിയ നയം നടപ്പാക്കാന്‍ മെയ് 25 വരെ സമയം നല്‍കിയത്. എന്നാല്‍ ഇത് വരെ ഈ കമ്പനികള്‍ മറുപടി നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം ട്വിറ്റര്‍ വേരിഫിക്കേഷന്‍ പുനരാരംഭിച്ചതിനൊപ്പം വേരിഫിക്കേഷന്‍ ബ്ലൂ ടിക് കിട്ടാനായി സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയതായി ട്വീറ്റിലൂടെ അറിയിച്ചിരുന്നു. യഥാര്‍ത്ഥ പ്രൊഫൈല്‍ ചിത്രങ്ങളും നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ട്വിറ്ററിനു കൂഴിലുള്ള 'കൂ' എന്ന ആപ്പും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.

ചാറ്റ് സ്വകാര്യതയ്ക്കായി വാട്‌സാപ്പിലുള്ള 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍' ഇത്തരത്തില്‍ എടുത്ത് കളയേണ്ടി വരും. ഗ്രൂപ്പ് ചാറ്റ് സംവിധാനം തന്നെ ഇല്ലാതെയാകും. അത്തരം ഉറവിടം കണ്ടെത്തൽ ഗ്രൂപ്പ് മെസ്സേജിംഗിൽ പ്രായോഗികമല്ല. എന്നാല്‍ വാട്‌സാപ്പ് ഇതുവരെ പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ് 25ന് തന്നെയാണ് വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2017ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി - യൂണിയന്‍ ഓഫ് ഇന്ത്യ കേസിന്റെ പശ്ചാത്തലത്തില്‍ സന്ദേശങ്ങള്‍ ട്രേയ്‌സ് ചെയ്യുന്നത് ഭരണഘടാനവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇത് വാട്‌സാപ്പിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച് വയ്ക്കുന്നത് പോലെയാണെന്നാണ് വാട്‌സാപ്പിന്റെ വാദം.

Tags:    

Similar News