ഇന്ന് ലോക പാസ്‌വേര്‍ഡ് ദിനം, പാസ്‌വേര്‍ഡ് സുരക്ഷിതമാക്കാന്‍ അഞ്ച് ടിപ്സുകളിതാ

ഡിജിറ്റല്‍ ലോകത്തെ ഒരു വ്യക്തിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് ഏതാനും അക്ഷരങ്ങളോ അക്കങ്ങളോ ഉള്‍പ്പെടുന്ന പാസ്‌വേര്‍ഡുകളാണ്

Update:2022-05-05 15:00 IST

ലോക പാസ്‌വേര്‍ഡ് ദിനമാണ് ഇന്ന്. ഒരു ദിനത്തില്‍ വലിയൊരു ഭാഗം സമയവും വിര്‍ച്വല്‍ ലോകത്ത് ചെലവഴിക്കുന്ന ഇക്കാലത്ത് പാസ്‌വേര്‍ഡുകള്‍ക്കും അത്രത്തോളം പ്രധാന്യമുണ്ട്. ഡിജിറ്റല്‍ ലോകത്തെ ഒരു വ്യക്തിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് ഏതാനും അക്ഷരങ്ങളോ അക്കങ്ങളോ ഉള്‍പ്പെടുന്ന പാസ്‌വേര്‍ഡുകളാണ്. ഓണ്‍ലൈന്‍ ലോകത്ത് ഹാക്കിംഗുകളും തട്ടിപ്പുകളും വ്യാപകമാകുമ്പോള്‍ പാസ്‌വേര്‍ഡ് സുരക്ഷിതമാക്കാന്‍ നാം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. പാസ്‌വേര്‍ഡുകള്‍ക്ക് വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിക്കാതിരിക്കുക
2. അക്ഷരങ്ങള്‍, അക്കങ്ങള്‍, ക്യാരക്ടേഴ്‌സ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി പാസ്‌വേര്‍ഡ് തയ്യാറാക്കുക
3. ദൈര്‍ഘ്യമേറിയ പാസ്‌വേര്‍ഡുകള്‍ക്ക് മുന്‍ഗണന നല്‍കുക
4. പാസ്‌വേര്‍ഡുകള്‍ ആവര്‍ത്തിക്കാതിരിക്കുക
5. യഥാര്‍ത്ഥ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക


Tags:    

Similar News