വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഏഴ് വഴികള്‍
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട ഏഴ് കാര്യങ്ങള്‍ പറയുന്നു സാമൂഹ്യ നിരീക്ഷനായ ഹിലാല്‍ ഹസ്സന്‍
നാഷണല്‍ ജോഗ്രഫിക്കിന്റെ ട്രാവലര്‍ മാഗസിന്‍ 2012 ല്‍, ലോകത്തിലെ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട 50 സ്ഥലങ്ങളില്‍ ഒന്നായി അംഗീകരിച്ച നാടാണ് കേരളം. 2019 ല്‍ 1 കോടി 96 ലക്ഷം സന്ദര്‍ശകര്‍ ഇവിടെ സന്ദര്‍ശകരായി എത്തിയിട്ടുണ്ട് . അതില്‍ 1189771 വിദേശികളും 1838423 സ്വദേശികരുമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് റിക്കോര്‍ഡ് വര്‍ധനയാണ്.
വിവിധ ജില്ല കളിലായി വലുതും ചെറുതുമായി ഏകദേശം 160 ടൂറിസം ഹോട്ട് സ്‌പോട്ടുകളാണ് നമുക്കുള്ളത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസം മേഖല വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്.
1. കേരളത്തിലെ സര്‍ക്കാര്‍ അംഗീകരിച്ചതും ഇനി അംഗീകരിക്കാനുള്ളതുമായ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഗ്രേഡ് ചെയ്യേണ്ടതുണ്ട് . കൂടുതല്‍ സഞ്ചാരികള്‍ വരുന്ന സ്‌പോട്ടുകള്‍, വിദേശികള്‍ കൂടുതല്‍ വരുന്ന സ്ഥലം, ചരിത്ര സ്മാരകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, സഞ്ചാരികള്‍ വരുന്ന കായല്‍ സ്‌പോട്ടുകള്‍ അവ ഓരോന്നും അതിന്റെ പ്രാധാന്യമനുസരിച്ചു തരം തിരിച്ചു ലോകത്തെ അറിയിക്കണം.
2. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അവയ്ക്കു അനുയോജ്യമായ സൗന്ദര്യ ബോധത്തോടെ വികസിപ്പിക്കണം. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ അതിന്റെ തനിമയും പൈത്രകവും നില നിര്‍ത്തി അതു അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണാനായി സജ്ജമാക്കണം .
3. വയനാട് പോലെയുള്ള താരതമ്യേന പുതിയ ഹില്‍ സ്‌റ്റേഷന്‍ അഭിമുഖീകയ്ക്കുന്ന ഒരു പ്രശ്‌നം അവിടെ വാരാന്ത്യത്തിലോ അല്ലെങ്കില്‍ അവധി ദിനങ്ങളില്‍ മാത്രം വരുന്ന അതിഥികളാണ് അധികവും. അതുകൊണ്ടു തന്നെ ഈ മേഖലയിലെ സംരംഭകര്‍ ലാഭകരമായി ബിസിനസ് നടത്തി കൊണ്ടു പോകുവാന്‍ പ്രയാസപ്പെടുക്കുകയാണ്. വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള പരസ്യങ്ങളോ പാക്കേജുകളോ, സര്‍ക്കീറ്റില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തു സര്‍ക്കാര്‍ സഹായിക്കേണ്ടതുണ്ട് .
4. മറ്റൊരു പ്രശ്‌നം ഒഴിവു ദിനങ്ങളില്‍ അടുത്ത സ്ഥലത്തു നിന്നുള്ള അതിഥികള്‍ കൂട്ടമായി ടൂറിസ്റ്റ് സ്‌പോട്ടില്‍ എത്തുന്നതാണ് . ആ സ്ഥലത്തില്‍ ഉള്‍കൊള്ളാനാകാത്ത വിധം ജന ബാഹുല്യമുണ്ടാകുന്നു. ഇതിനു ശാസ്ത്രീയമായ ഒരു ക്രമീകരണം ആലോചിക്കാവുന്നതാണ്
5. ഓരോ കേന്ദ്രത്തിലുമെത്തുന്ന സന്ദര്‍ശകരുടെ തോതനുസരിച്ച് ടൂറിസ്റ്റ് അസിസിസ്റ്റിങ് സെന്ററും ടൂറിസ്റ്റ് പൊലീസോ, പരിശീലനം ലഭിച്ച സെക്യൂരിറ്റിയോ ഉണ്ടായിരിക്കണം. ടൂറിസ്റ്റ് സ്‌പോട്ടിലേക്കും തിരിച്ചും റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നീ സ്ഥലങ്ങളില്‍ നിന്നും നിശ്ചിത സമയങ്ങളില്‍ ലക്ഷ്വറി ബസ്സുകള്‍, സെമി ലക്ഷ്വറി ബസ്സുകള്‍, കാറുകള്‍, മറ്റു സംവിധാനങ്ങള്‍ വഴി നല്ല കണക്റ്റിവിറ്റി ഉറപ്പു വരുത്തണം .
6. അന്തര്‍ ദേശീയ നിലവാരമുള്ള ശൗചാലയങ്ങള്‍, കൃത്യമായ ശുചിത്വ പാലനത്തോടെ സജ്ജീകരിക്കണം. വൃത്തിയുള്ള ഭക്ഷണശാലകള്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വൈപുല്യത്തിനനുസരിച്ച് ഉറപ്പു വരുത്തണം. കര്‍ശനമായി പ്ലാസ്റ്റിക് നിരോധിച്ചിരിക്കണം, മറ്റു മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേകം പാത്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടായിരിക്കണം. അവ കണിശമായും വൃത്തിയാക്കിയിരിക്കണം . എല്ലാ കേന്ദ്രങ്ങളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സജ്ജീകരിക്കുകയും,അഡ്വാന്‍സ് ബുക്കിംഗ് ചെയ്യാന്‍ കുറ്റമറ്റ രീതിയില്‍ ഉള്ള സംവിധാനം ഉണ്ടായിരിക്കുകയും വേണം.
7. നിര്‍മ്മാണം പരിസ്ഥിതി സൗഹൃദമുള്ളതായിരിക്കുകയും. ആകര്‍ഷണീയമായ, എന്നാല്‍ ലളിതമായ രീതിയിലുള്ളതായിരിക്കണം .
നമ്മുടെ കാലാവസ്ഥയ്ക്കു സമാനമായ, നമ്മുടെ ഭൂപ്രകൃതിക്കു സമാനമായ രാജ്യങ്ങളില്‍ സഞ്ചാരികള്‍ക്കു ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ തന്നെ പല സംസ്ഥാനത്തിലും പ്രതി ശീര്‍ഷ സഞ്ചാരികളുടെ വരവും വരുമാനവും നമ്മേക്കാള്‍ കൂടുതലാണ്. തമിഴ്‌നാട്ടില്‍ 2018ല്‍ 48 ലക്ഷത്തിനു മേലെ വിദേശ സഞ്ചാരികളും, 34.5 കോടിയിലധികം സ്വദേശി സഞ്ചാരികളും വന്നതായി കണക്കുകള്‍ കാണിക്കുന്നു .
പ്രകൃതി ഭംഗിയിലും സംസ്‌കാരത്തിലും ജീവിത നിലവാരത്തിലും ഉയര്‍ന്നു നില്‍ക്കുന്ന കേരളം ഇനി ലക്ഷ്യം വെക്കേണ്ടത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന രാജ്യത്തിനു തുല്യമായ അത്രയും സഞ്ചാരികളേയാണ് .അത്രയും വരുമാനവുമാണ് . പരമ്പരാഗത സഞ്ചാരികള്‍ക്കു പുറമേ , ആയുര്‍വേദ ചികിത്സയ്ക്കായി വരുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരുന്നതായി നമുക്ക് കാണാന്‍ കഴിയും. വ്യക്ത മായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ചികിത്സ കേന്ദ്രങ്ങള്‍ എന്നു ഉറപ്പു വരുത്തി കൂടുതല്‍ ആളുകളെ ആകര്‍ഷിക്കേണ്ടതുണ്ട്. അതു പോലെ നമ്മുടെ ആധുനിക വൈദ്യ ശാസ്ത്ര ചികില്‍സ നേടാന്‍ നമ്മുടെ ആശുപതികളിലേക്കു ഗള്‍ഫ് , ആഫ്രിക്കന്‍ രാജ്യങ്ങള്‍ ,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. അവര്‍ക്കു എളുപ്പത്തില്‍ ഇവിടെ വരുവാനും നൂലാമാലകളെന്നും ഇല്ലാതെ ചികിത്സ തേടാനും ഉള്ള സൗകര്യം പ്രൊഫഷണലായി നാം ഒരുക്കേണ്ടതുണ്ട്.