ഭാരത് ബെന്‍സ് ബി.എസ്-6 വാണിജ്യ വാഹനങ്ങള്‍ വിപണികളിലേക്ക്

ഡെയിംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് കമ്പനി ഭാരത് ബെന്‍സ് ശ്രേണിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പുത്തന്‍ വാണിജ്യ വാഹനനിരകള്‍ അവതരിപ്പിച്ചു.ബി.എസ്-6 ഇന്ധനം ലഭ്യമായ സ്ഥലങ്ങളില്‍ ഇവ ആദ്യഘട്ടത്തില്‍ എത്തിക്കും. പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഒരു ഡസനിലേറെ വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളുമാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. മികച്ച ഇന്ധനക്ഷമത, ഉയര്‍ന്ന സുരക്ഷ, കണക്ടിവിറ്രി എന്നിങ്ങനെ ഉപഭോക്തൃ സൗഹൃദ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുത്തന്‍ വാഹനനിരകള്‍ അവതരിപ്പിക്കുന്നതെന്ന് ഡെയിംലര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സത്യകം ആര്യ പറഞ്ഞു.

ബി.എസ്-6 വാഹനങ്ങളുടെ വികസനത്തിനായി 500 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തി. ഇതുവഴി പുതിയ വാഹനങ്ങളുടെ നിര്‍മ്മാണം 80 ശതമാനവും ഇന്ത്യയിലാക്കിയിട്ടുണ്ട്. പുതിയ വാഹനങ്ങളുടെ വില പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ബി.എസ്-4 ശ്രേണിയേക്കാള്‍ 10-15 ശതമാനം വില അധികമായിരിക്കുമെന്നാണ് സൂചനകള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it