മഹീന്ദ്ര ഇലക്ട്രിക് കെയുവി100, ആകര്‍ഷകമായ വിലയില്‍ വരുന്നു

ഇലക്ട്രിക് കാറുകള്‍ സാധാരണക്കാരന് അന്യമാക്കുന്നത് അതിന്റെ കൂടിയ വില തന്നെയാണ്. എന്നാല്‍ 2020 താങ്ങാനാകുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തുന്ന വര്‍ഷമായിരിക്കും. മഹീന്ദ്ര അതിനുള്ള തുടക്കം കുറിക്കുകയാണ്. താങ്ങാനാകുന്ന വിലയില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് കെയുവി100 എത്തുന്നു. 2020-21 സാമ്പത്തികവര്‍ഷം ആദ്യപാദത്തിലെത്തുന്ന ഇതിന്റെ വില ഒമ്പത് ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും. 2021ഓടെ എക്‌സ്.യു.വി300ഉം മഹീന്ദ്ര വിപണിയിലെത്തിക്കും.
ഇ-കെയുവി100ന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും മാറ്റം വരുത്തിയ എക്സ്റ്റീരിയറായിരിക്കും ഇതിന് ലഭിക്കുക. 40കിലോവാട്ട് ഇലക്ട്രിക് മോട്ടറായിരിക്കും ഇതിന് കരുത്ത് പകരുന്നത്. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ഓടാനാകുമെന്നാണ് കമ്പനി ഉറപ്പുതരുന്നത്. സാധാരണ വാള്‍ സോക്കറ്റില്‍ കൂടി ചാര്‍ജ് ചെയ്യുന്നത് കൂടാതെ ഫാസ്റ്റ് ചാര്‍ജിംഗും പിന്തുണയ്ക്കുന്നുണ്ട്.
എന്നാല്‍ മഹീന്ദ്ര എക്‌സ്.യു.വി300 ഇലക്ട്രിക് കൂടുതല്‍ കരുത്തനായാണ് വരുന്നത്. 150 കിലോവാട്ട് ബാറ്ററിയുമായി വരുന്ന ഇത് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ ഓടാനാകും. ടാറ്റ നെക്‌സണ്‍ ഇലക്ട്രിക്കുമായി മല്‍സരിക്കുന്ന ഇതിന്റെ വില 15-17 ലക്ഷം രൂപയായിരിക്കും. 2021ലായിരിക്കും എക്‌സ്.യു.വി300 ഇലക്ട്രിക് വരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline