SUV വാഴും നിരത്തുകള്‍

മഹീന്ദ്ര കോംപാക്റ്റ് എസ്.യു.വി
കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിലേക്ക് രണ്ട് പുതിയ മോഡലുകളെ വിപണിയിലിറക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നു. മഹീന്ദ്രയുടെ കൊറിയന്‍ സബ്‌സിഡിയറി കമ്പനിയായ സാംയോംഗുമായി സഹകരിച്ചായിരിക്കും പുതിയ മോഡലുകള്‍ അവതരിപ്പിക്കുക. അഞ്ച് സീറ്റും ഏഴ് സീറ്റുമുള്ള മോഡലുകളായിരിക്കും ഇവ. അഞ്ച് സീറ്റുള്ള നീളം കുറഞ്ഞ മോഡലിന്റെ പ്രധാന എതിരാളികള്‍ മാരുതി ബ്രെസ്സ, നെക്‌സണ്‍ തുടങ്ങിയവയായിരിക്കും. ഏഴു സീറ്റര്‍ മോഡല്‍ ഹ്യുണ്ടായ് ക്രെറ്റ, റിനോ ഡസ്റ്റര്‍ തുടങ്ങിയവയുമായി മല്‍സരിക്കും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ടായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്താനാണ് സാധ്യത. 7-12 ലക്ഷം രൂപയാണ് വിവിധ വകഭേദങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വില.
ഹ്യുണ്ടായ് കാര്‍ലിനോ
ഹ്യുണ്ടായിയില്‍ നിന്നുള്ള ഈ ചെറു എസ്.യു.വി മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്‌സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് തുടങ്ങിയവയുമായി മല്‍സരിക്കും. ഏറെ ഡിമാന്റുള്ള ഈ വിഭാഗത്തിലേക്ക് ഇറങ്ങുന്നത് വില്‍പ്പനയില്‍ കുതിച്ചുചാട്ടം നടത്താന്‍ കമ്പനിയെ സഹായിച്ചേക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഈ മോഡലിനെ ഹ്യൂണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇതിന്റെ വില എട്ട് ലക്ഷം രൂപയോളമായിരിക്കും.
ടാറ്റ ഹാരിയര്‍
മറ്റൊരു പേരില്‍ ടാറ്റ ഈ പ്രീമിയം എസ്.യു.വി ഓട്ടോ എക്‌സ്‌പോ 2018ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് ഹാരിയര്‍ എന്നുപേരുമാറ്റിയ ഈ മോഡല്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്ന് കടം കൊണ്ട ഡിസൈന്‍ ശൈലിയില്‍ തികച്ചും ആഡംബരത്തികവോടെയായിരിക്കും ഈ മോഡലിന്റെ വരവ്. ഇതിന്റെ അഞ്ചു സീറ്റ് വകഭേദവും ഏഴ് സീറ്റ് വകഭേദവും കമ്പനി വിപണിയിലിറക്കിയേക്കും. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനായിരിക്കും ഇതിന് കരുത്തു പകരുക. വിവിധ വേരിയന്റുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില 13-20 ലക്ഷം രൂപ.
ഡാറ്റ്‌സണ്‍ ഗോ ക്രോസ്
ഡാറ്റ്‌സണില്‍ നിന്നുള്ള പുതിയ കോമ്പാക്റ്റ് എസ്.യു.വിയായ ഗോ ക്രോസ് അടുത്തുതന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് സൂചനകള്‍
ലഭിക്കുന്നത്. ഈയിടെ ചെന്നൈയിലെ റോഡുകളില്‍ കമ്പനി ഈ മോഡലിന്റെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സബ് ഫോര്‍ മീറ്റര്‍ എസ്.യു.വിയായ ഇതിന്റെ വില ആറ് ലക്ഷം രൂപയ്ക്കും എട്ട് ലക്ഷം രൂപയ്ക്കും ഇടയിലാകാനാണ് സാധ്യത. ഈ വര്‍ഷം അവസാനത്തോടെ ഗോ ക്രോസ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഹോണ്ടയുടെ പുതിയ സിആര്‍-വി
ഓട്ടോ എക്‌സ്‌പോ 2018ല്‍ ഹോണ്ട പ്രദര്‍ശിച്ച പുതിയ സിആര്‍-വി ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ മോഡലിന് ഡീസല്‍ എന്‍ജിന്‍ ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. നിലവിലുള്ള പെട്രോള്‍ എന്‍ജിനുമുണ്ടാകും. നിലവിലുള്ള മോഡലില്‍ നിന്ന് പ്രകടമായ മാറ്റങ്ങളുണ്ടാകില്ലെങ്കിലും കുറച്ചുകൂടി പൗരുഷവും ആഡംബരത്തികവും പ്രതീക്ഷിക്കാം. 26 ലക്ഷം രൂപയാണ് പുതിയ മോഡലിന് പ്രതീക്ഷിക്കുന്ന വില.
ജീപ്പ് കോമ്പസ് ട്രെയ്ല്‍ഹോക്
ഡീസല്‍ ഓട്ടോമാറ്റിക് എന്‍ജിന്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനോടെ ഈ ഓഫ്‌റോഡ് വാഹനം ജീപ്പ് ആരാധകരുടെ മനം കവരും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സംവിധാനമാണ് ഇതിനുണ്ടാവുക. 2018 അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന്റെ വില 25 ലക്ഷം രൂപയോളമായിരിക്കും.
സ്‌കോഡ കാറോക്
ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ടക്‌സണ്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തുടങ്ങിയവയുമായി ശക്തമായ മല്‍സരം സൃഷ്ടിക്കാന്‍ സ്‌കോഡ കാറോക്കിനെ രംഗത്തിറക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമാണ് പ്രതീക്ഷ. ഏഴു സീറ്റ് വാഹനമായ കോഡിയാക്കിന് താഴെയായിരിക്കും കാറോക്കിന്റെ സ്ഥാനം. സ്‌കോഡ യതിയുടെ ശക്തനായ പകരക്കാരനായിരിക്കും പുതിയ മോഡല്‍. 1.4 റ്റിഎസ്‌ഐ പെട്രോള്‍, 2.0 റ്റിഡിഐ ഡീസല്‍ എന്‍ജിനുകളോടെയായിരിക്കും. പുതിയ മോഡലിന്റെ വില പ്രതീക്ഷിക്കുന്ന 18-22 ലക്ഷം രൂപയോളമാണ്.
നിസാന്‍ കിക്‌സ്
ഹ്യുണ്ടായ് ക്രെറ്റ, റിനോ ഡസ്റ്റര്‍ തുടങ്ങിയവയ്ക്ക് ശക്തമായ മല്‍സരം സൃഷ്ടിക്കാന്‍ സാധ്യതയുള്ള നിസാന്‍ കിക്‌സിനെ ഇന്ത്യന്‍ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് കാര്‍ നിര്‍മാതാവായ നിസാന്‍. 2019
ജനുവരിയോടെ ഈ മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്ന കിക്‌സ് പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 1.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനുകളായിരിക്കും. പ്രതീക്ഷിക്കുന്ന വില: 10-15 ലക്ഷം രൂപ.