ലോക്ഡൗണില്‍ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് വാറന്റി നീട്ടി നല്‍കി ടാറ്റ

കോവിഡ് -19 തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ടാറ്റ മോട്ടോര്‍സ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് വാറന്റി നല്‍കാന്‍ തീരുമാനിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വാണിജ്യ വാഹനങ്ങളെല്ലാം മികച്ച രൂപത്തിലും കണ്ടീഷനിലും നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. ഇതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി സാങ്കേതിക സഹായം നല്‍കാനാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ശ്രമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള സേവന വിപുലീകരണത്തിന്റെ ഭാഗമായി, നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന സൗജന്യ സര്‍വ്വീസുകള്‍ക്കായി രണ്ട് മാസത്തെ വിപുലീകരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ, ലോക്ക്ഡൗണ്‍ സമയത്ത് വാറന്റി കാലഹരണപ്പെടുന്ന എല്ലാവര്‍ക്കുമായി വാറന്റി കാലയളവ് രണ്ട് മാസത്തേക്ക് നീട്ടുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതുപോലെ അവശ്യവസ്തുക്കളും ചരക്കുകളും വഹിക്കുന്ന ട്രക്കുകള്‍ക്കായി കമ്പനി 1800 209 7979 എന്ന ഒരു സപ്പോര്‍ട്ട് ഹെല്‍പ്പ്‌ലൈന്‍ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

മാര്‍ച്ച് 15 ന് ശേഷം വാറന്റി കാലഹരണപ്പെടുന്ന വാഹനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, നോര്‍ത്ത്-വെസ്റ്റ് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് രണ്ട് മാസത്തേക്ക് വാറന്റി കാലയളവ് നീട്ടിവെച്ചിട്ടുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it