എന്‍കാഷിന് ഇനി പേയ്മെന്റ് അഗ്രഗേറ്ററായി പ്രവര്‍ത്തിക്കാം; അനുമതി നല്‍കി ആര്‍ബിഐ

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ എന്‍കാഷിന് (EnKash) പേയ്മെന്റ് അഗ്രഗേറ്ററിന്റെ ലൈസന്‍സിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) നിന്ന് അംഗീകാരം ലഭിച്ചതായി കമ്പനി അറിയിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ദശലക്ഷക്കണക്കിന് ബിസിനസുകളിലേക്ക് ഉല്‍പ്പന്ന ഓഫറുകള്‍ വിപുലീകരിക്കാന്‍ ഇത് എന്‍കാഷിനെ പ്രാപ്തമാക്കും.

റിസര്‍വ് ബാങ്കിന്റെ ഈ ലൈസന്‍സ് എന്‍കാഷിനെ അവരുടെ ഉല്‍പ്പന്ന ഓഫറുകള്‍ കൂടുതല്‍ ബിസിനസുകളിലേക്ക് വിപുലീകരിക്കാന്‍ പ്രാപ്തമാക്കും. ഇത് തങ്ങളുടെ നിലവിലുള്ള ബിസിനസ്സ് ഇക്കോസിസ്റ്റത്തിനെ സഹായിക്കും. മാത്രമല്ല മികച്ച സാങ്കേതിക പരിഹാരങ്ങള്‍ കൊണ്ടുവരാനും നൂതന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാനും ഇത് എന്‍കാഷിനെ സഹായിക്കുമെന്നും എന്‍കാഷിന്റെ സഹസ്ഥാപകന്‍ യാദ്വേന്ദ്ര ത്യാഗി പറഞ്ഞു.

2018-ല്‍ സ്ഥാപിതമായ എന്‍കാഷ്, 1 ലക്ഷം ബിസിനസുകളെ അവരുടെ കോര്‍പ്പറേറ്റ് പേയ്മെന്റുകള്‍ (Corporate payments) ഡിജിറ്റലൈസ് ചെയ്യാനും വികേന്ദ്രീകരിക്കാനും സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള പണമിടപാടുകള്‍ സുഗമമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇടനിലക്കാരാണ് പേയ്മെന്റ് അഗ്രഗേറ്ററുകള്‍.

Related Articles
Next Story
Videos
Share it