ഭവന വായ്പകള്‍ക്ക് പലിശ ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവും അനുവദിച്ചു. 8.40 ശതമാനം മുതലാണ് ഇതനുസരിച്ചുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്.

2023 ജനുവരി 31 വരെയുള്ള ഭവന വായ്പകള്‍ക്ക് പ്രോസ്സിംഗ് ഫീസിലും ഇളവും നല്‍കിയിട്ടുണ്ട്. ടോപ് അപ് വായ്പകള്‍ക്ക് 0.15 ശതമാനവും വസ്തുക്കളുടെ ഈടിന്‍മേലുളള വായ്പകള്‍ക്ക് 0.30 ശതമാനവും ഇളവ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ഡിജിറ്റല്‍ രംഗത്തെ നീക്കങ്ങളാണ് ആറു ട്രില്യണ്‍ രൂപ എന്ന നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

ക്രെഡിറ്റ് സ്‌കോര്‍
800-നേക്കാള്‍ കൂടുതലോ അതിന് തുല്യമോ ആയ സിബില്‍ സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്റ് കുറവാണ്.
750 മുതല്‍ 799 വരെ ക്രെഡിറ്റ് സ്‌കോര്‍ (Credit Score) ഉള്ള വായ്പക്കാര്‍ക്ക് സാധാരണ നിരക്കായ 8.65 നെക്കാള്‍ 25 ബേസിസ് പോയിന്റ് ഇളവോടെ 8.40 ശതമാനം പലിശ നിരക്ക് ആണ് ഉത്സവ ഓഫര്‍.
700 മുതല്‍ 749 വരെ സിബില്‍ സ്‌കോര്‍ ഉള്ള വായ്പക്കാര്‍ക്ക് സാധരണ ഭവന വായ്പയുടെ പലിശ നിരക്ക് 8.75 ശതമാനം ആണ്. എന്നാല്‍ ഉത്സവ സീസണില്‍ എസ്ബിഐ 20 ബേസിസ് പോയിന്റുകളുടെ ഇളവ് നല്‍കുന്നു. 8.55% ശതമാനമാണ് ഈ കാലയളവിലെ പലിശ നിരക്ക്.


Related Articles
Next Story
Videos
Share it