ആര്‍ബിഐ റീപോ (RBI Repo) നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ വിവിധ ബാങ്കുകളാണ് റാപോ ലിങ്ക്ഡ് പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. റീപോ നിരക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മാത്രമല്ല ഭവനവായ്പകള്‍ പോലും വ്യത്യാസപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇക്കഴിഞ്ഞിടെയാണ് വായ്പാ പലിശ നിരക്കുകളും നിക്ഷേപ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുള്ളത്.
വായ്പാ പലിശ എത്രകൂടി?
എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റ് വരെയാണ് ബാങ്ക് പുതുതായി വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. മൂന്ന് മാസം വരെയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 7.35 ശതമാനത്തില്‍ നിന്ന് 7.60 ശതമാനമാക്കി.
ആറ് മാസത്തെ വായ്പാ നിരക്ക് 7.65 ശതമാനത്തില്‍ നിന്ന് 7.90 ശതമാനമാക്കി. ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകള്‍ക്ക് 7.7 ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായും രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.9 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമായിട്ടുണ്ട്.
സ്ഥിര നിക്ഷപങ്ങള്‍ക്ക് കൂടുതല്‍ നേട്ടം
ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം,പുതിയ നിരക്കുകള്‍ ഇന്നലെ, ഒക്ടോബര്‍ 15, 20222 മുതല്‍ പ്രാബല്യത്തില്‍ വന്നു.പുതിയ നിരക്കുകള്‍ അടിസ്ഥാനമാക്കി സ്ഥിരനിക്ഷേപ പലിശ നിരക്ക് 20 ബിപിഎസ് വരെ ഉയര്‍ത്തിയിട്ടുണ്ട്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് 3.00% മുതല്‍ 5.85% വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50% മുതല്‍ 6.65% വരെയും പലിശ നല്‍കുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ ബാധകമായിരിക്കുന്നത്.
7 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്, ബാങ്ക് പലിശ നിരക്ക് 2.90% ല്‍ നിന്ന് 3.00% ആയി ഉയര്‍ത്തി, 10 ബേസിസ് പോയന്റിന്റെ (ബിപിഎസ്) വര്‍ദ്ധനവാണ് ഇത്. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.90% നിരക്കില്‍ നിന്ന് 4% ആക്കി. 10 ബിപിഎസ് വര്‍ധനയാണ് ഇത്.
180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 4.65% പലിശ നിരക്കാണ് നല്‍കുന്നത്. ഇത് നേരത്തെ 4.55% ആയിരുന്നു. ഇവിടെയും 10 ബിപിഎസ് ഉയര്‍ത്തിയിട്ടുണ്ട്. 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന 4.70% പലിശ നിരക്ക് നല്‍കുന്നു. ഇത് നേരത്തെ 4.60%. ആയിരുന്നു. 10 ബിപിഎസ് വര്‍ധനവാണുള്ളത്.
ഒരു വര്‍ഷം മുതല്‍ 2 വര്‍ഷം
ഒരു വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45% ല്‍ നിന്ന് 15 ബിപിഎസ് വര്‍ധനയ5.60% ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. 2 വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്കും 15 ബിപിഎസ് വര്‍ധിപ്പിച്ചു. ഇതോടെ 5.50ശതമാനം പലിശ നിരക്കുകളുടെ നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.65% ആയി.
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60% ല്‍ നിന്ന് 5.80% നിരക്കിലേക്ക് 20 ബേസിസ് പോയിന്റുകളുടെ വര്‍ദ്ധന നടപ്പാക്കി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 20 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു. 5.65% ല്‍ നിന്ന് 5.85% ആയിട്ടാണ് ഇത് മാറിയിരിക്കുന്നത്.