കൊച്ചി മെട്രോ: കലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്, ആലുവ ഫെഡറല്‍ ബാങ്കിന്
കൊച്ചി മെട്രോയുടെ രണ്ട് സ്‌റ്റേഷനുകള്‍ രണ്ട് കേരള ബാങ്കുകളുടെ ബ്രാന്‍ഡിംഗാല്‍ നിറയും. കലൂര്‍ സ്‌റ്റേഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ആലുവ സ്‌റ്റേഷനില്‍ ഫെഡറല്‍ ബാങ്കുമാണ് ബ്രാന്‍ഡിംഗ് നടത്തുക.
ഇതോടെ കൊച്ചി മെട്രോയുടെ നാല് സ്‌റ്റേഷനുകള്‍ക്ക് ബ്രാന്‍ഡിംഗ് ആയി. ഈ രണ്ടു സ്‌റ്റേഷനുകള്‍ക്ക് പുറമേ എംജി റോഡ്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് ബ്രാന്‍ഡിംഗ് നടന്നിരിക്കുന്നത്. ഇതു രണ്ടും സ്വന്തമാക്കിയത് ഒപ്പോയാണ്.
ഇടപ്പള്ളി സ്റ്റേഷന്‍ ബ്രാന്‍ഡിംഗ് ടെന്‍ഡറില്‍ ലുലുവിന്റെ ശക്തമായ മത്സരത്തെ മറികടന്നാണ് ഒപ്പോ അത് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കരാറാണ് ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്. ഏകദേശം 6.6 കോടി രൂപയോളം. കലൂര്‍, ആലുവ സ്റ്റേഷനുകള്‍ ഒന്നരക്കോടിക്കു മുകളിലാണ് കരാര്‍ എടുത്തിരിക്കുന്നത്. ഇതിനു പുറമേയുള്ള എല്ലാ സ്റ്റേഷനുകളുടെയും ബ്രാന്‍ഡിംഗിനുള്ള ടെന്‍ഡറുകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം.