ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വെല്ലുവിളി

ഭക്ഷ്യ എണ്ണകളുടെ വില വര്‍ധനവ് രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാകുന്നു. ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക 6 മാസത്തെ ഉയര്‍ന്ന നിരക്കായ 5.59 ശതമാനത്തില്‍ എത്തി. അതില്‍ ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളുടെയും വിഭാഗത്തില്‍ വില വര്‍ധനവില്‍ മുന്നിട്ട് നിന്നത് ഭക്ഷ്യ എണ്ണകളാണ്.

ഏറ്റവും അധികം ഉപഗോയിക്കപ്പെടുന്ന പാം ഓയിലിന്റെ വില ഈ വര്‍ഷം 15 ശതമാനം വര്‍ധിച്ചു, സോയാ ബിന്‍ എണ്ണ യുടെ വില 12 ശതമാനവും. നമ്മുടെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അസംസ്‌കൃത പാം ഓയില്‍, സോയാബീന്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന ഡ്യൂട്ടി പൂജ്യമാക്കി. ഇതുകൂടാതെ അഗ്രി സെസും വെട്ടി കുറച്ചതോടെ അസംസ്‌കൃത പാം ഓയിലിന്റെ മൊത്തം ഇറക്കുമതി ഡ്യൂട്ടി 7.5 %, സോയാബീന്‍, സണ്‍ഫ്‌ലവര്‍ എന്നിവയുടെ ഇറക്കുമതി ഡ്യൂട്ടി 5 ശതമാനവുമായി കുറഞ്ഞു.
അങ്ങനെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ഡിമാന്‍ഡ് വര്‍ധിച്ചതോടെ ലോക വിപണിയില്‍ ഏറ്റവും അധികം വില്കപ്പെടുന്ന പാം ഓയില്‍ ഉള്‍പ്പടെ ഉള്ള എണ്ണകളുടെ വില ഉയരുകയും ഇറക്കുമതി ചിലവ് വര്‍ധിക്കുകയും ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന എണ്ണകളില്‍ പാം ഓയിലാണ് മുന്നില്‍ (63 %), സോയാബീന്‍ എണ്ണ 20 %, സണ്‍ഫ്‌ലവര്‍ 14 % എന്നിങ്ങനെ.
ഭക്ഷ്യ എണ്ണ കളുടെ ക്ഷാമം ഉള്ള പശ്ചാത്തലത്തില്‍ കരിഞ്ചന്തയും ഊഹക്കച്ചവടവും ഒഴുവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക് പരിധി പ്രഖ്യാപിച്ചു. റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് 30 ക്വിന്റല്‍, മൊത്ത വ്യാപാരികള്‍ക്ക് 500 ക്വിന്റല്‍ എന്നിങ്ങനെയാണ്. ഭക്ഷ്യ എണ്ണ സംസ്‌കരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ദിവസത്തെ ആവശ്യങ്ങള്‍ക്ക് ഉള്ള എണ്ണ കൈവശം വെയ്കാം.
ഭക്ഷ്യ എണ്ണയുടെ ദൗര്‍ലബ്യം നേരിടാന്‍ ഇറക്കുമതിയെ പൂര്‍ണമായി ആശ്രയിക്കുന്നത് ശാശ്വത പരിഹാരമാവില്ല യെന്ന് സര്‍ക്കാര്‍ കരുതുന്നു. അതിനാല്‍ ഭക്ഷ്യ എണ്ണയുടെ ഉല്‍പാദനം കൂടാനുള്ള ദേശിയ ദൗത്യത്തിന്റെ ഭാഗമായി വടക്ക് കിഴക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് കേന്ദ്രികരിച്ചും പുതിയ പദ്ധതികള്‍ നടപ്പാകുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it