ആര്‍ബിഐ ഇടപെടല്‍; വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

നവംബര്‍ 11 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ (Forex Reserves) 14.7 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച. 2021 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവാര വളര്‍ച്ചയാണ് ഇത്തവണത്തേത്. ഐഎംഎഫില്‍ നിന്ന് കോവിഡുമായി ബന്ധപ്പെട്ട ഫണ്ട് ലഭിച്ചതിനെ തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 16.7 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നിരുന്നു.

വിദേശ വിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് 8 ബില്യണ്‍ ഡോളറോളം വാങ്ങിയതാണ് നിലവിലെ ഉയര്‍ച്ചയ്ക്കുള്ള പ്രധാന് കാരണം. ആര്‍ബിഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 544.72 ബില്യണ്‍ ഡോളറാണ് ഇന്ത്യടെ വിദേശ നാണ്യ ശേഖരം. അതില്‍ 482.52 ബില്യണ്‍ ഡോളറിന്റേതാണ് വിദേശ കറന്‍സികള്‍. സ്വര്‍ണ ശേഖരം 2.63 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 39.69 ബില്യണിലെത്തി.

ഡോളര്‍ ഇതര കറന്‍സികളുടെ മൂല്യം ഉയര്‍ന്നതും വിദേശ നിക്ഷേപങ്ങളും വിദേശ നാണ്യ ശേഖരം ഉയരുന്നതിനുള്ള മറ്റ് കാരണങ്ങള്‍. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81.52 എന്ന നിലയിലാണ്. നവംബറില്‍ ഇതുവരെ 30,385 കോടി രൂപയുടെ വിദേശനിക്ഷേപമാണ് (Foreign Portfolio Investment) രാജ്യത്തേക്ക് എത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it