ഒരു പവന്‍ 37000 രൂപ കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉയര്‍ന്നത്. 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. 4630 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില.

ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വിലനിലവാരമാണിത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില 37040 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില 22 കാരറ്റ് വിഭാഗത്തില്‍ പവന് 37440 രൂപയാണ്.
18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണത്തിന് വില ഇന്ന് കുത്തനെ ഉയര്‍ന്നു. 3865 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇന്നലെ ഗ്രാമിന് 3825 രൂപയും പവന് 30600 രൂപയുമായിരുന്നു വില.
18 ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഉയര്‍ന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 30920 രൂപയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്.


Related Articles
Next Story
Videos
Share it