കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.

നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.


Live Updates

  • 1 Feb 2023 10:56 AM IST

    ബജറ്റ് അവതരണം നിമിഷങ്ങള്‍ക്കുള്ളില്‍

    2023 ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • 1 Feb 2023 10:39 AM IST

    പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിസഭാ യോഗം

    പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ആരംഭിച്ചു. മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും.

  • 1 Feb 2023 10:34 AM IST

    കാര്‍ഷിക മേഖലയുടെ പ്രതീക്ഷകള്‍

    • ആധുനിക സാങ്കേതികവിദ്യയടക്കം ഇനിയും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ നിരവധി കാര്യങ്ങളുണ്ട്
    • രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായ നയങ്ങള്‍ ഇത്തവണയും ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വിദഗ്ധരും.
    • പിഎം-കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപ വാര്‍ഷിക ധനസഹായ തുക ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്. വിത്ത്, വളം, കീടനാശിനി എന്നിവ വാങ്ങാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം വേണ്ടി വരുന്ന സ്ഥിതിയിലാണിത്. അതോടൊപ്പം അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് നല്‍കുകയും അഗ്രോ കെമിക്കല്‍സിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഈ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
    • ജിഡിപിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മൂന്നാമത്തെ മേഖല കൂടിയാണിത്. അതുകൊണ്ടു തന്നെ ഓരോ ബജറ്റിലും കൃഷിക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ആഗോള മാന്ദ്യ ഭീതി, റഷ്യ-യുക്രൈന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, കയറ്റുമതിയിലെ കുറവ് തുടങ്ങി കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ട്. ഈ സഹചര്യത്തില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
    • കാര്‍ഷിക മേഖലയില്‍ വിള ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനടക്കം സാങ്കേതിക വിദ്യയുടെ സഹായവും വര്‍ധിപ്പിക്കേണ്ടതുണ്ട്. യന്ത്രവത്കരണം, ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയ്ന്‍, ഡ്രോണുകള്‍ തുടങ്ങിയവയുടെ ഉപയോഗം കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. 

  • 1 Feb 2023 10:34 AM IST



    അഞ്ചാം ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കിയിരിക്കുകയാണ്


  • 1 Feb 2023 10:27 AM IST

    ബജറ്റിന് മുമ്പുള്ള കേന്ദ്രമന്ത്രിസഭാ യോഗം ആരംഭിച്ചു

    പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ആരംഭിച്ചു. മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും.

  • 1 Feb 2023 10:18 AM IST

    പ്രധാനമന്ത്രി പാര്‍ലമെന്റിലെത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി. ബജറ്റിന് മുന്നോടിയായുള്ള ക്യാബിനറ്റ് യോഗം ഉടന്‍


  • 1 Feb 2023 10:07 AM IST

    കേന്ദ്ര മന്ത്രിസഭാ യോഗം ഉടൻ

  • 1 Feb 2023 9:51 AM IST

    അടിസ്ഥാന സൗകര്യ വികസനം

    കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവ് ജിഡിപിയുടെ 10 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

  • 1 Feb 2023 9:47 AM IST

    നികുതി ഇളവ്

    ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കേന്ദ്ര ബജറ്റില്‍ നിന്ന് നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നു.

Related Articles
Next Story
Videos
Share it