കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.

നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.


Live Updates

  • 1 Feb 2023 5:53 AM GMT

    157 പുതിയ നഴ്‌സിംഗ് കോളെജുകള്‍

  • 1 Feb 2023 5:53 AM GMT

    ബജറ്റ് പ്രാധാന്യം നല്‍കുന്ന 7 മേഖലകള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി

    1. സമഗ്രമായ വികസനം
    2. എല്ലാ വിഭാഗത്തിലേക്കുമുള്ള എത്തിച്ചേരല്‍
    3. അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപവും
    4. സാധ്യതകള്‍ പരമാവധി പ്രയോജപ്പെടുത്തല്‍
    5. ഹരിത വികസനം
    6. യുവ ശക്തി
    7. സാമ്പത്തിക മേഖല

  • 1 Feb 2023 5:49 AM GMT

    2 ലക്ഷം കോടി രൂപ ചെലവില്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി തുടരും

  • 1 Feb 2023 5:47 AM GMT

    ടൂറിസം വലിയ അവസരങ്ങള്‍ നല്‍കുന്നു. സംസ്ഥാനങ്ങളുമായും സ്വകാര്യ കമ്പനികളുമായും ചേര്‍ന്ന് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അവസരം ഒരുക്കും

  • 1 Feb 2023 5:46 AM GMT

    ജനക്ഷേമ പദ്ധതികൾക്ക് എന്നും മുൻഗണന

  • 1 Feb 2023 5:45 AM GMT

    ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്ന് ധനമന്ത്രി

    ക്ഷേമ പദ്ധതികൾ വിവരിച്ച് നിർമല സീതാരാമൻ

  • 1 Feb 2023 5:44 AM GMT

    ടെക്‌നോളജിക്ക് പ്രാധാന്യം

    ടെക്‌നോളജിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയാണ് ലക്ഷ്യം. പൗരന്മാര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് അതിനുള്ള അവസരം നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി.

  • 1 Feb 2023 5:40 AM GMT

    നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിലെ ആദ്യ മിനിറ്റുകള്‍

    • അമൃതകാലത്തെ ആദ്യ ബജറ്റ്
    • വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലുമെത്തും
    • വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമെത്തും
    • സമ്പദ്ഘടന ശരിയായ ദിശയില്‍
    • ആഗോള പ്രതിസന്ധിക്കിടയിലും തലയുയര്‍ത്താവുന്ന നേട്ടം

  • 1 Feb 2023 5:34 AM GMT

    ബജറ്റ് അവതരണം തുടങ്ങി

    ഇത്തവണത്തെ ബജറ്റിന്റെ അടിസ്ഥാനം കഴിഞ്ഞ വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി. സമ്പദ് വ്യവസ്ഥ ശരിയായ പാദയിലെന്നും നിര്‍മലാ സീതാരാമന്‍. ലക്ഷ്യം പുരോഗതി.

  • 1 Feb 2023 5:27 AM GMT



    2020-21ല്‍ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 9.2 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 6.7 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.4 ശതമാനം ആയി കുറയുമെന്നാണ് വിലയിരുത്തല്‍. 

Related Articles

Next Story

Videos

Share it