കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.

നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.


Live Updates

  • 1 Feb 2023 6:15 AM GMT

    മേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചു

    ലക്ഷ്യം മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കും. മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവര്‍ത്തനം

  • 1 Feb 2023 6:08 AM GMT

    • റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി

      ചരിത്രത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പ് 

    • 10,000 കോടി നഗരവികസന പദ്ധതിക്ക്
    • പി.എം ആവാസ് യോജനയ്ക്ക് 66 ശതമാനം അധിക വിഹിതം
    • മൃഗപരിപാലനം, പാൽ, ഫിഷറീസ് മേഖലകൾക്ക് പ്രത്യേക മുൻഗണന
    • സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ പദ്ധതി

  • 1 Feb 2023 6:07 AM GMT

    ഡിജിറ്റലൈസേഷന്‍

    63,000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. കാര്‍ഷിക  മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും 


    100 പുതിയ ഗതാഗത പദ്ധതി

    സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 1.3 ലക്ഷം കോടി ഇതിനായി നീക്കിവെക്കും

    50 പുതിയ വിമനത്താവളങ്ങൾ 

    ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപകരെ നിയമിക്കും.

  • 1 Feb 2023 6:03 AM GMT

    മൂലധന നിക്ഷേപം ഉയര്‍ത്തും

    മൂലധന നിക്ഷേപം 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടിയായി ഉയര്‍ത്തും. ഇത് ജിഡിപിയുടെ 3.3 ശതമാനം.


  • 1 Feb 2023 6:02 AM GMT

    രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും

    കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട്

  • 1 Feb 2023 6:00 AM GMT

    കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും

    ഗോത്ര വിഭാഗങ്ങള്‍ക്ക് 15,000 കോടി

  • 1 Feb 2023 5:58 AM GMT

    ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും

  • 1 Feb 2023 5:56 AM GMT

    9 വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി

    സാമ്പത്തിക സാക്ഷരതയ്ക്ക് പിന്തുണ

    'അരിവാള്‍'രോഗം നിര്‍മാര്‍ജനം ചെയ്യും

  • 1 Feb 2023 5:55 AM GMT

    കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ആക്‌സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കും

  • 1 Feb 2023 5:55 AM GMT

    സമഗ്ര വികസന ലക്ഷ്യത്തില്‍ ജമ്മു കശ്മീര്‍, ലഡാക്ക്, നോര്‍ത്ത് - ഈസ്റ്റ് മേഖലകള്‍ക്ക് പ്രത്യേക പരിഗണന

Related Articles

Next Story

Videos

Share it