കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.

നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.


Live Updates

  • 1 Feb 2023 12:14 PM IST

    സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

    നൈപുണ്യ വികസനത്തിന് സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.

    ഈ പ്ലാറ്റ്‌ഫോമിലൂടെ സംരംഭക-തൊഴിലവസരങ്ങളും നല്‍കും

  • 1 Feb 2023 12:14 PM IST

    50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും

    അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. യാത്രാ സൗകര്യം, ഇന്റര്‍നെറ്റ്, ഉന്നത നിലവാരമുള്ള ഫൂഡ് സ്ട്രീറ്റുകള്‍, ടൂറിസ്റ്റ് ഗൈഡുമാരുടെ സേവനം, സുരക്ഷാ തുടങ്ങിയവ ഒരുക്കും. സേവനങ്ങളെല്ലാം സഞ്ചാരികള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കും. ഓരോ കേന്ദ്രത്തിനും പ്രത്യേക പായ്‌ക്കേജെന്നും ധനമന്ത്രി

  • 1 Feb 2023 12:03 PM IST

    പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന 4.0

    യുവാക്കളുടെ ശാക്തീകരണത്തിന് പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന 4.0

    മൂന്ന് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് യൂവാക്കള്‍ക്ക് തൊഴില്‍ പരിശീലനം. അന്താരാഷ്ട്തലത്തില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ തുടങ്ങും.

  • 1 Feb 2023 12:00 PM IST

    മിഷ്ടി പദ്ധതി

    കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതിതുടങ്ങും. 10,000 ബയോ ഇന്‍പുട്ട് റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കും.

  • 1 Feb 2023 11:57 AM IST

    കെ വൈ സി

    കെ വൈ സി നടപടിക്രമങ്ങൾ ലാളിതമാക്കും

    • ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.
    • നിയമപരമായ ഉത്തരവോടെ എല്ലാ സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെയും തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.

  • 1 Feb 2023 11:55 AM IST

    5ജി ആപ്ലിക്കേഷനുകള്‍ക്ക് 100 ലാബുകള്‍

    5ജി ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നതിന് എൻജി നീയറിംഗ് കോളേജുകളില്‍ 100 ലാബുകള്‍


  • 1 Feb 2023 11:54 AM IST

    ഹരിത  ഹൈഡ്രജന്‍ മിഷന് 19,700 കോടി

  • 1 Feb 2023 11:52 AM IST

    ഡിജി ലോക്കര്‍

    ഫിന്‍ടെക് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഡിജി ലോക്കര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും. ഡിജി ലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ പങ്കിടാനുള്ള അഴവസരം ഒരുക്കും

  • 1 Feb 2023 11:49 AM IST

    ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് പൊതു ഐഡി കാര്‍ഡ് ആയി ഉപയോഗിക്കും

Related Articles
Next Story
Videos
Share it