പണം അടിച്ചിറക്കു, രാജ്യത്തെ രക്ഷിക്കൂ : രഘുറാം രാജന്‍
കൊറോണ വൈറസ് വ്യാപാനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗവണ്‍മെന്റ് പല വഴികളും നോക്കുന്നുണ്ടെങ്കിലും ഡിമാന്‍ഡ് വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുതകുന്ന വന്‍ പദ്ധതികളൊന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ ലോക്ക് ഡൗണ്‍ വളരെ കര്‍ക്കശവും എന്നാല്‍ ഉത്തേജക പാക്കേജ് ഏറ്റവും ചെറുതുമാണെന്നാണ് പലരും വാദിക്കുന്നത്. ഈ സാഹര്യത്തില്‍ വലിയ രീതിയില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാരിനു മുന്നില്‍ രണ്ടു വഴികളാണ് ഉള്ളതെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവണ്‍ര്‍ രഘുറാം രാജന്‍ പറയുന്നത്. ഒന്ന് കൂടുതല്‍ കറന്‍ഡസ് അച്ചടിച്ച് ഇറക്കുക. രണ്ടാമത്തേത് ബോണ്ടുകള്‍ ഇറക്കുക. ഈ രണ്ടു വഴികളും വിശദമാക്കിക്കൊണ്ട് അദ്ദേഹം അടുത്തിടെ ലിങ്ക്ഡ് ഇന്നില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ അദ്ദേഹം എടുത്തു പറയുന്ന ഒരു കാര്യം പണം അടിച്ചിറക്കല്‍ തന്നെയാണ് ഹ്രസ്വകാലത്തില്‍ സ്മ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നാണ്. കാരണവും അദ്ദേഹം തന്നെ പറയുന്നു.
'' ആര്‍ബിഐ നേരിട്ട് പണം വിപണിയില്‍ ഇറക്കുന്നതിനെയാണ് കറന്‍സി പ്രിന്റിംഗ് എന്നു പൊതുവേ പറയുന്നത്. ഇത് സൗജന്യമാണെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണമാത്രമാണ്. കാരണം സര്‍ക്കാര്‍ പണം ലഭ്യമാക്കുന്നത് ആര്‍ബിഐയില്‍ നിന്നും ആര്‍ബിഐ പണം ലഭ്യമാക്കുന്നത് ബാങ്കുകളില്‍ നിന്ന് 3.75ശതമാനം റിവേഴ്‌സ് റിപ്പോ നിരക്കിലുമാണ്.
ഇത് രണ്ട് തരത്തില്‍ ഗവണ്‍മെന്റിന് നഷ്ടമുണ്ടാക്കുന്നു. ഒന്ന്, ഗവണ്‍മെന്റിന് ആര്‍ബിഐ നല്‍കുന്ന വാര്‍ഷിക ഡിവിഡന്റില്‍ കുറവ് വരുന്നു. രണ്ടാമത്തേത് ബാങ്കുകള്‍ക്ക് ഇതുവഴി ലഭിക്കുക 3.75 ശതമാനം പലശി മാത്രമാണ്. നേരിട്ട് ഗവണ്‍മെന്റ് ബോണ്ടുകള്‍ വാങ്ങിയാല്‍ 6 ശതമാനം ലഭിക്കുന്ന സ്ഥാനാത്താണിത്. ബാങ്കിംഗ് സെക്ടറിന്റെ 70 ശതമാനവും ഗവണ്‍മെന്റ് ഉടമസ്ഥതയിലാണെന്നതിനാല്‍ പബ്ലിക് സെക്ടര്‍ ബാങ്കുകളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന ഡിവിഡന്‍ഡിലും ആനുപാതികമായ കുറവുണ്ടാകും''.
ഇത് പണപ്പെരുപ്പമുണ്ടാക്കുമോ?
നോട്ട് അച്ചടിക്കല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നും പണപ്പെരുപ്പത്തിനു വഴിവയ്ക്കാമെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ഇതും രഘുറാം രാജന്‍ തള്ളിക്കളയുന്നു. ബാങ്കുകള്‍ ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും പണം കടം കൊടുക്കാന്‍ വിസമ്മതിക്കുന്നിടത്തോളം ഈ നീക്കം പണപ്പെരുപ്പമുണ്ടാക്കില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാധാരണ അവസ്ഥയിലേക്ക് സമ്പദ് രംഗം മാറുന്ന സമയത്ത് റിസര്‍വ് ബാങ്ക് അധികമുള്ള കരുതല്‍ ധനത്തിന് കൂടുതല്‍ നിരക്ക് നല്‍കുകയോ അല്ലെങ്കില്‍ കൈവശമുള്ള ഗവണ്‍മെന്റ് ബോണ്ടുകള്‍ വിറ്റഴിച്ച് അധികമുള്ള കരുതല്‍ ധനം ഇല്ലാതാക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഇത് പണപ്പെരുപ്പത്തിലേക്കോ എക്‌സസീവ് ക്രെഡിറ്റ് എക്‌സ്പാന്‍ഷനിലേക്കോ നയിക്കും. ധനകമ്മിയും ഗവണ്‍മെന്റിന്റെ കടവും അസ്ഥിരമായി തുടരുകയാണെങ്കില്‍ നിക്ഷേപകരും റേറ്റിംഗ് ഏജന്‍സികളും ഭയപ്പെടും. അതിനാല്‍ ഹ്രസ്വകാലയളവിനുള്ളില്‍ തന്നെ സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കാനുള്ള നടപടികള്‍ കൈക്കൊള്ളമെന്നാണ് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ഗവണ്‍മെന്റ് പണം കണ്ടെത്തുന്നതെങ്ങനെ?
സാധാരണ സാഹര്യത്തില്‍ ഫണ്ട് സമാഹരിക്കാന്‍ വേണ്ടി സര്‍ക്കാരിന് ബോണ്ടുകള്‍ വില്‍ക്കാം. ആറ് ശതമാനമാണ് പലിശ.
ഗവണ്‍മെന്റിന് ഒരു ലക്ഷം കോടി രൂപ വേണമെന്ന് വിചാരിക്കുക. അപ്പോള്‍ ഒരു ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ ഇറക്കും. വാണിജ്യ ബാങ്കുകള്‍ ഈ ബോണ്ടുകള്‍ വാങ്ങും. (ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ കാഷ് ഡിപ്പോസിറ്റ് ഉണ്ടാകും. ഗവണ്‍മെന്റിനും ആര്‍ബിഐയില്‍ കാഷ് ഡിപ്പോസിറ്റ് ഉണ്ടാകും. ഇതിനെയാണ് റിസര്‍വ് ഡിപ്പോസിറ്റെന്ന് വിളിക്കുന്നത്. ആര്‍ബിഐയുടെ ബുക്കില്‍ ലയബിലിറ്റി സൈഡിലാണ് ഇവ കാണിക്കുന്നത്. ) എന്നിട്ട് ബാങ്കുകള്‍ ഗവണ്‍മെന്റിന് ഒരു ലക്ഷം കോടി രൂപ കൈമാറ്റം ചെയ്യും. ആര്‍ബിഐയുടെ ബുക്കില്‍ ഒരു വശത്ത് ബാങ്കുകളുടെ നേരെയും മറുവശത്ത് ഗവണ്‍മെന്റിനു നേരെയും ഈ ഒരു ലക്ഷം കോടി രൂപ കാണിക്കും. ഈ സമയത്ത് ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ് മാറ്റമില്ലാതെ നിലനില്‍ക്കും. ഈ ഒരു ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ഇന്‍കം സപ്പോര്‍ട്ട് കൊടുക്കാനും വിവിധ പ്രോജക്ടുകള്‍ക്കുമൊക്കെയായി ചെലവഴിക്കും. ഇതുവഴി ആളുകളുടെ കൈയ്യില്‍ പണമെത്തുകയും ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യും. സാധനങ്ങള്‍ വാങ്ങാനും മറ്റും ആളുകള്‍ പണം ചെലവഴിക്കുന്നതു വഴി തിരികെ ബാങ്കുകളിലേക്ക് പണമെത്തി തുടങ്ങും. ഈ പ്രക്രിയ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
അസാധാരണ സാഹര്യങ്ങളിലാണെങ്കിലോ?
പഴയതു പോലെ തന്നെ ഒരു ലക്ഷം കോടി രൂപയുടെ ബോണ്ട് ഗവണ്‍മെന്റ് ഇറക്കും. പക്ഷേ വാണിജ്യ ബാങ്കുകള്‍ അത് വാങ്ങാന്‍ താല്‍പര്യം കാണിക്കില്ല. അപ്പോള്‍ എന്തു ചെയ്യും?. ഗവണ്‍മെന്റ് റിസര്‍വ് ബാങ്കിനോട് നേരിട്ട് ഈ ബോണ്ടുകള്‍ വാങ്ങാന്‍ ആവശ്യപ്പെടും(സാധാരണഗതിയില്‍ ഈ രീതി വിലക്കപ്പെട്ടിട്ടുള്ളതാണ്). ആര്‍ബിഐ ഇത് വാങ്ങുകയും ഈ തുക ഗവണ്‍മെന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതാണ് മോണിറ്റൈസേഷന്‍. ആര്‍ബിഐയുടെ അസറ്റ് ഒരു ലക്ഷം കോടി രൂപ കൂടി ഉയരും. അതിന് ആനുപാതികമായി ലയബലിറ്റികളും വര്‍ധിക്കും. ഇനി കാര്യങ്ങളെല്ലാം പഴയതു പോലെ തന്നെയാണ്. അതായത് ശമ്പളം നല്‍കാനും പ്രോജക്ടുകള്‍ക്കുമൊക്കെയായി ഈ ഒരു ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കും.
അതു വഴി ഡിമാന്‍ഡ് വര്‍ധിക്കുകയും തിരികെ ബാങ്കുകളിലേക്ക് പണം എത്തുകയും ചെയ്യും. സാധാരണ സാഹചര്യങ്ങളില്‍ ബാങ്ക് ഈ തുക ബിസിനസുകള്‍ക്കും മറ്റും വായ്പ നല്‍കാനായി വിനിയോഗിക്കുമ്പോള്‍ ബാങ്കുകളിലേക്ക് നിക്ഷേപങ്ങളും വന്നു ചേരും. എന്നാല്‍ ഇപ്പോഴത്തെ സാഹര്യത്തില്‍ വായ്പയെടുക്കാന്‍ ആളുകളുണ്ടാകില്ല. മറ്റു ബാങ്കുകള്‍ക്ക് നല്‍കാന്‍ നോക്കുമെങ്കിലും അവരില്‍ നിന്നും ഡിമാന്‍ഡ് ഉണ്ടാകാതെ വരുന്നതോടെ 3.70 ശതമാനം റിവേഴ്‌സ് റിപ്പോ നിരക്കില്‍ ആര്‍ബിഐയില്‍ തന്നെ പുനര്‍നിക്ഷേപിക്കും. അങ്ങനെ വരുമ്പോള്‍ ഗവണ്‍മെന്റിന് നേരിട്ട് പണം നല്‍കുമ്പോള്‍ പോലും കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്ന് അത് തിരികെ പിടിക്കാന്‍ റിസര്‍വ് ബാങ്കിന് സാധിക്കും. അതും 3.70 ശതമാനം പലിശ നല്‍കി കൊണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline