Begin typing your search above and press return to search.
കോവിഡ് മൂന്നാംതരംഗം തീവ്രമായിരിക്കും: മുന്നറിയിപ്പുമായി എസ് ബി ഐ റിപ്പോര്‍ട്ട്
രാജ്യത്ത് കോവിഡ് മൂന്നാംതരംഗം, രണ്ടാംതരംഗം പോലെ തന്നെ തീവ്രമായിരിക്കുമെന്ന മുന്നറിയിപ്പുമായി എസ് ബി ഐ റിപ്പോര്‍ട്ട്. മൂന്നാംതരംഗം 98 ദിവസത്തോളം നീണ്ട് നില്‍ക്കാമെങ്കിലും മരണനിരക്ക് കുറവായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂന്നാംതരംഗം ആഞ്ഞുവീശിയ ഇതര രാജ്യങ്ങളിലെ ഡാറ്റ വിശകലനം ചെയ്ത ശേഷം, രാജ്യത്ത് മൂന്നാം തരംഗം 98-108 ദിവസക്കാലത്തേക്കുണ്ടായേക്കാമെന്നാണ് എസ് ബി ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ വാക്‌സിനേഷനും മികച്ച ആശുപത്രി സൗകര്യങ്ങളും കൊണ്ട് മരണ നിരക്ക് പിടിച്ചുനിര്‍ത്താനായേക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
''മികച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും വ്യാപകമായ വാക്‌സിനേഷനും വഴി ഗൗരവമായ കോവിഡ് രോഗബാധയുടെ നിരക്ക് 20 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കാനാകും. അതുപോലെ തന്നെ കോവിഡ് മരണനിരക്കും ഗണ്യമായി കുറയ്ക്കാന്‍ പറ്റും,'' റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
മൂന്നാംതരംഗത്തെ അതിജീവിക്കാന്‍ എന്തുവേണം?
മൂന്നാംതരംഗത്തെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍, അതും രോഗസാധ്യതയേറെയുള്ള കുട്ടികള്‍ക്ക് നടത്തുകയാണ് പ്രധാനമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 12-18 വയസ്സിനിടെയുള്ള 15-17 കോടി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍, ഇക്കാര്യത്തിനായി വികസിത രാജ്യങ്ങള്‍ സ്വീകരിച്ച രീതി ഇന്ത്യയും പിന്തുടരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.Next Story