കേന്ദ്ര ബജറ്റ് 2021 - Highlights

കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഇത് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ബജറ്റ് എത്രമാത്രം ഉത്തേജനമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത്.. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് എംപിമാര്‍ക്ക് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.

Live Updates

  • 1 Feb 2021 12:39 PM IST

    ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം കൂടുതല്‍ ലളിതമാക്കും

  • 1 Feb 2021 12:37 PM IST

    അഫോര്‍ഡ്ബ്ള്‍ ഹൗസിംഗിന് ഊന്നല്‍. ഇളവുകള്‍ ദീര്‍ഘിപ്പിച്ചു

  • 1 Feb 2021 12:33 PM IST

    രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഇരട്ട നികുതി ഒഴിവാക്കാന്‍ നടപടി

  • 1 Feb 2021 12:32 PM IST

    നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ലളിതമായ നടപടികള്‍

  • 1 Feb 2021 12:31 PM IST

    75 വയസ് കഴിഞ്ഞവര്‍ക്ക് നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല

  • 1 Feb 2021 12:31 PM IST

    നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കും

  • 1 Feb 2021 12:29 PM IST

    2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ അഞ്ചുശതമാനമാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി

  • 1 Feb 2021 12:28 PM IST

    ചെറുകിട - ഇടത്തരം മേഖലയ്ക്ക് 15,700 കോടി

  • 1 Feb 2021 12:21 PM IST

    സെന്‍സസ് ഡിജിറ്റലാകും

  • 1 Feb 2021 12:16 PM IST

    ആരോഗ്യ, ആരോഗ്യപരിരക്ഷ അനുബന്ധ മേഖലകള്‍ക്കായി കൂടുതല്‍ ചട്ടകൂടുകള്‍

Related Articles
Next Story
Videos
Share it