കേന്ദ്ര ബജറ്റ് 2021 - Highlights
കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഇത് മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ബജറ്റ് എത്രമാത്രം ഉത്തേജനമാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ചരിത്രത്തിലാദ്യമായി സമ്പൂര്‍ണ പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണത്തേത്.. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് എംപിമാര്‍ക്ക് നല്‍കുക. ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.
Live Updates
- 1 Feb 2021 12:01 PM IST
കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞ കാലങ്ങളില്‍ നല്‍കി വരുന്ന വര്‍ധിച്ച പിന്തുണ വരച്ചുകാട്ടി ധനമന്ത്രി
- 1 Feb 2021 11:54 AM IST
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ സുഗമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും