കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

പൊതുവേ ഇടക്കാല ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ഉണ്ടാവുക. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ധനമന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മല സീതാരാമനും ഇതേപാത പിന്തുടരാനാണ് സാധ്യതയേറെ.

കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ സാധാരണക്കാര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധിപേരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന വെല്ലുവിളി നിര്‍മ്മലയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലും നിറയ്ക്കാന്‍ നിര്‍മ്മല ശ്രമിച്ചേക്കും.

2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ്. ആദായ നികുതിദായകര്‍ക്ക് 5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനുള്ള നികുതി റിബേറ്റിലൂടെ ഒഴിവാക്കിയത് ഇടക്കാല ബജറ്റിലൂടെ പീയുഷ് ഗോയലാണ്. മാത്രമല്ല, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതും അതേ ബജറ്റില്‍ ഗോയലാണ്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും

Stay informed with live updates and expert analysis of the Union Budget 2024 on Dhanam Online's live blog.


Live Updates

  • 1 Feb 2024 11:39 AM IST

    • എം.എസ്.എം.ഇകളുടെ വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ വിപണി പിടിക്കാനാകുംവിധം മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും പിന്തുണ
    • ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ്സ് - സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും
    • റൂഫ് ടോപ് സോളാര്‍ പദ്ധതി - ഒരു കോടി വീടുകളിലേക്ക്. 300 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യം.
    • ഇ.വി ചാര്‍ജിംഗ് - അവസരമൊരുങ്ങുന്നത് മികച്ച തൊഴിലവസരങ്ങള്‍ക്ക്

  • 1 Feb 2024 11:37 AM IST

    • സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയാക്കി ഒരു ലക്ഷം കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്

  • 1 Feb 2024 11:37 AM IST

    2047 ൽ വികസിത ഭാരതം

    • എല്ലാവരെയും എല്ലാ മേഖലകളെയും വികസനപാതയിൽ എത്തിക്കുന്നതായിരുന്നു കഴിഞ്ഞ 10 വർഷത്തെ ഭരണം എന്നു ധനമന്ത്രി അവകാശപ്പെട്ടു. 2047 ൽ ഇന്ത്യയെ വികസിത രാജ്യം ആക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. യുവാക്കൾ, ദരിദ്രർ, സ്ത്രീകൾ, കർഷകർ എന്നീ നാലു വിഭാഗങ്ങളുടെ ഉന്നമനമാണു ഗവണ്മെൻ്റിൻ്റെ മുൻഗണനയിൽ ഉള്ളത്.
    • പത്തു വർഷം കൊണ്ട് 25 കോടി ജനങ്ങളെ ബഹുതല ദാരിദ്യത്തിൽ നിന്നു കരകയറ്റി.
    •  ശരാശരി വരുമാനം 50 ശതമാനം കൂടി
    • സ്കിൽ ഇന്ത്യ മിഷൻ വഴി 1.10 കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകി.
    • 11.8 കോടി കർഷകർക്ക് പി എം കിസാൻ സമ്മാൻ നൽകി.
    • നാലു കോടി കർഷകർക്ക് വിള ഇൻഷ്വറൻസ് ആനുകൂല്യം നൽകി.
    • പി എം സ്വനിധി വഴി 78 ലക്ഷം വഴിയോര കച്ചവടക്കാർക്ക് വായ്പ അനുവദിച്ചു.
    • 42 കോടി പേർക്ക് 22.5 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പ അനുവദിച്ചു.
    • ജനങ്ങളുടെ ശരാശരി വരുമാനം 10 വർഷം കൊണ്ട് 50 ശതമാനം വർധിച്ചെന്നു ധനമന്ത്രി അവകാശപ്പെട്ടു.

  • 1 Feb 2024 11:36 AM IST

    • അഞ്ച് സംയോജിത അക്വാ പാർക്കുകൾ സ്ഥാപിക്കും

  • 1 Feb 2024 11:35 AM IST

    • റിഫോം (പരിഷ്‌കരണം), പെര്‍ഫോം (പ്രകടനം), ട്രാന്‍സ്‌ഫോം (പരിവര്‍ത്തനം) എന്നീ തത്വത്തില്‍ അധിഷ്ഠിതമായി സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. ആകാശമാണ് വികസനത്തിന്റെ പരിധിയെന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് രാജ്യം പര്യാപ്തമാണെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍.

  • 1 Feb 2024 11:35 AM IST

    ഇന്ത്യൻ വിപണി

    • ബജറ്റ് പ്രസംഗം തുടങ്ങുമ്പോൾ സെൻസെക്സ് 252 പോയിൻ്റ് ഉയരത്തിൽ 71, 942 ലായിരുന്നു. നിഫ്റ്റി 68 പോയിൻ്റ് കയറി 21,785 ലും. ബാങ്ക് നിഫ്റ്റി 46,080 ലായിരുന്നു.
    • ഡോളർ 82.97 രൂപയിലേക്കു താഴ്ന്നു നിന്നു
    • ഇന്നു രാവിലെ പുറത്തുവന്ന മനുഫാക്ചറിംഗ് പിഎംഐ ജനുവരിയിൽ 56.5 ലേക്ക് ഉയർന്നു. ഡിസംബറിൽ 54.6 ആയിരുന്നു. ഫാക്ടറികളിൽ ഉൽപാദനം വർധിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്.
    • റിസർവ് ബാങ്ക് വിലക്ക് പ്രഖ്യാപിച്ച പേയ്ടിഎം ഓഹരി 20 ശതമാനം ഇടിഞ്ഞു ലോവർ സർകീട്ടിലായി.

  • 1 Feb 2024 11:32 AM IST

    പി.എം കിസാന്‍ സമ്പത്ത യോജന

    • പി.എം കിസാന്‍ സമ്പത്ത യോജന38 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം നേടുകയും 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു

  • 1 Feb 2024 11:31 AM IST

    പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന

    • 3 കോടി വീടുകള്‍ എന്ന ലക്ഷ്യം ഉടന്‍ കൈവരിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി നിര്‍മിക്കും

  • 1 Feb 2024 11:30 AM IST

    • കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും.

  • 1 Feb 2024 11:25 AM IST

    • ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്നതിലേക്ക് എത്താന്‍ ജി.എസ്.ടി വഴി സാധ്യമായി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വരെ ഉയര്‍ത്താന്‍ സാധിച്ചതായും ധനമന്ത്രി

Related Articles
Next Story
Videos
Share it