കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog

പൊതുവേ ഇടക്കാല ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ഉണ്ടാവുക. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ധനമന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മല സീതാരാമനും ഇതേപാത പിന്തുടരാനാണ് സാധ്യതയേറെ.

കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ സാധാരണക്കാര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധിപേരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന വെല്ലുവിളി നിര്‍മ്മലയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലും നിറയ്ക്കാന്‍ നിര്‍മ്മല ശ്രമിച്ചേക്കും.

2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ്. ആദായ നികുതിദായകര്‍ക്ക് 5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനുള്ള നികുതി റിബേറ്റിലൂടെ ഒഴിവാക്കിയത് ഇടക്കാല ബജറ്റിലൂടെ പീയുഷ് ഗോയലാണ്. മാത്രമല്ല, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതും അതേ ബജറ്റില്‍ ഗോയലാണ്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും

Stay informed with live updates and expert analysis of the Union Budget 2024 on Dhanam Online's live blog.


Live Updates

  • 1 Feb 2024 11:24 AM IST

    • അടുത്ത 5 വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

  • 1 Feb 2024 11:21 AM IST

    • ബജറ്റ് 2024ന്റെ ഫോക്കസ് പാവപ്പെട്ടവരും വനിതകളും കര്‍ഷകരും യുവാക്കളുമെന്ന് നിര്‍മ്മല

  • 1 Feb 2024 11:21 AM IST

    • രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കമിട്ട് നിര്‍മ്മല

  • 1 Feb 2024 11:21 AM IST

    • 78 ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് സഹായം നല്‍കി
    • പി.എം മുദ്ര വലിയ മുന്നേറ്റമുണ്ടാക്കി

  • 1 Feb 2024 11:20 AM IST

    • സര്‍ക്കാര്‍ സമഗ്രമായ 'ജിഡിപി'യില്‍ (GDP) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. G-government (ഭരണം), D-development (വികസനം), P-performance പ്രകടനം

  • 1 Feb 2024 11:17 AM IST

    • പ്രധാനമന്ത്രി ആവാസ് യോജന: ഗ്രാമീണ മേഖലകളില്‍ 70% വീടുകളും അനുവദിച്ചത് വനിതകള്‍ക്ക്‌

  • 1 Feb 2024 11:16 AM IST

    • 2024ല്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തിലെത്തും

  • 1 Feb 2024 11:16 AM IST

    കര്‍ഷകരെ ചേര്‍ത്തു പിടിച്ചു. 11.8 കോടി കര്‍ഷകര്‍ക്ക് സഹായം. കാര്‍ഷക മേഖലയില്‍ ആധുനിക വത്കരണം നടപ്പാക്കി

  • 1 Feb 2024 11:16 AM IST

    • മുദ്ര യോജനയില്‍ 22.5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. നേട്ടം ലഭിച്ചത് 43 കോടിപ്പേര്‍ക്ക്‌. 30 കോടിപ്പേരും വനിതകള്‍

  • 1 Feb 2024 11:16 AM IST

    • കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ സഹായിച്ചു

Related Articles
Next Story
Videos
Share it