കേന്ദ്ര ബജറ്റ് 2024 തത്സമയം | Union Budget 2024 | Live Blog
പൊതുവേ ഇടക്കാല ബജറ്റില്‍ വോട്ട് ഓണ്‍ അക്കൗണ്ടാണ് ഉണ്ടാവുക. എങ്കിലും, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ധനമന്ത്രിമാര്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മല സീതാരാമനും ഇതേപാത പിന്തുടരാനാണ് സാധ്യതയേറെ.
കര്‍ഷകര്‍, വിലക്കയറ്റത്താല്‍ ഞെരുക്കത്തിലായ സാധാരണക്കാര്‍, തൊഴിലന്വേഷകരായ യുവാക്കള്‍, നിക്ഷേപകര്‍ തുടങ്ങി നിരവധിപേരെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന വെല്ലുവിളി നിര്‍മ്മലയ്ക്ക് മുന്നിലുണ്ട്. അതുകൊണ്ട്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടക്കാല ബജറ്റിലും നിറയ്ക്കാന്‍ നിര്‍മ്മല ശ്രമിച്ചേക്കും.
2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രിയുടെ അധികച്ചുമതല വഹിച്ച പീയുഷ് ഗോയലാണ്. ആദായ നികുതിദായകര്‍ക്ക് 5 ലക്ഷം രൂപവരെയുള്ള വാര്‍ഷിക വരുമാനത്തിനുള്ള നികുതി റിബേറ്റിലൂടെ ഒഴിവാക്കിയത് ഇടക്കാല ബജറ്റിലൂടെ പീയുഷ് ഗോയലാണ്. മാത്രമല്ല, ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതും അതേ ബജറ്റില്‍ ഗോയലാണ്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും
Stay informed with live updates and expert analysis of the Union Budget 2024 on Dhanam Online's live blog.
Live Updates
- 1 Feb 2024 11:15 AM IST
- മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരും
- 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കി.
- രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഗ്രാമീണ തലത്തില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിച്ചു.
- പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയുംയും യുവാക്കളുടെയും ശാക്തികരണമാണ് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്.
- 1 Feb 2024 11:15 AM IST
- പി.എം കിസാന്‍ ആനുകൂല്യം നേടുന്നത് 11 കോടിയിലേറെ കര്‍ഷകര്‍. വിള ഇന്‍ഷ്വറന്‍സ് ആനുകൂല്യം 4 കോടിയിലേറെ കര്‍ഷകര്‍ക്കെന്നും ധനമന്ത്രി
- 1 Feb 2024 11:15 AM IST
- ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി സര്‍ക്കാരിന് 2.47 ലക്ഷം കോടി രൂപ ലാഭിക്കാനായി
- 1 Feb 2024 11:14 AM IST
- എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനത്തെ കുറഇച്ച് ധനമന്ത്രി എടുത്തു പറഞ്ഞു. 2024ല്‍ ഇന്ത്യയെ 'വികസിത ഭാരത'മാക്കും.
- 1 Feb 2024 11:14 AM IST
- മോദി ഭരണത്തില്‍ രാജ്യം കുതിച്ചു
- സമ്പദ് രംഗത്ത് 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍
- 1 Feb 2024 11:13 AM IST
- ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്ക 80 കോടിപ്പേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതിയിലൂടെ ഒഴിവാക്കിയെന്ന് നിര്‍മ്മല.
- എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനമാണ് സര്‍ക്കാരിന്റെ നയം - എല്ലാവര്‍ക്കും വൈദ്യുതി, വെള്ളം, പാചകവാതകം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ.
- 1 Feb 2024 11:06 AM IST
മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു. 10 വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച. അമൃതകാലത്തിനായി സര്‍ക്കാര്‍ പ്രയത്‌നിച്ചു. എല്ലാവര്‍ക്കും വീട്, എല്ലാ വീടുകളിലും വൈദ്യുതി, പാചക വാതകം എന്നിവ ഉറപ്പാക്കുന്നതില്‍ വിജയിച്ചു.
- 1 Feb 2024 11:05 AM IST
- ഭവന വായ്പ എടുത്തവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാമോ? നിലവില്‍ ഭവന വായ്പാ പലിശയിന്മേല്‍ രണ്ടുലക്ഷം രൂപ ആദായ നികുതി ഡിഡക്ഷനുണ്ട്. ഇത് 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.
- 1 Feb 2024 10:57 AM IST
- ജി.എസ്.ടി വരുമാനം മുന്നോട്ട് : ജനുവരിയിലെ ജി.എസ്.ടി വരുമാനം 1.72 ലക്ഷം കോടി രൂപ. ചരിത്രത്തിലെ രണ്ടാമത്തെ വലിയ റെക്കോഡ് സമാഹരണം
- ധനക്കമ്മി 55% കടന്നു : കേന്ദ്രത്തിന്റെ ധനക്കമ്മി നടപ്പുവര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 9.82 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന മൊത്തം ധനക്കമ്മിയുടെ 55 ശതമാനമാണിത്.
- വ്യവസായം തളരുന്നു : ഡിസംബറില്‍ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച 14 മാസത്തെ താഴ്ചയില്‍. 7.9 ശതമാനമായിരുന്നു നവംബറിലെ വളര്‍ച്ച.
- ബജറ്റിന് മുമ്പേ വിലക്കയറ്റം: വാണിജ്യ എല്‍.പി.സി സിലിണ്ടര്‍ വില 14 രൂപ കൂട്ടി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.