ഓഹരി വിപണിയെ കുറിച്ച് അറിയണോ? സെബി ഇപ്പോള്‍ സൗജന്യമായി നിങ്ങളെ പഠിപ്പിക്കും

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ സ്മാര്‍ട്ട് സ് (SMARTs) പദ്ധതിയുടെ ഭാഗമായി ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്കായി മലയാളത്തില്‍ ഓഹരി വിപണി സംബന്ധമായ10 വ്യത്യസ്ത വിഷയങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. 2021 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 7:00 മണിക്ക് ആണ് ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം നടത്തുന്ന ക്ലാസുകളായതിനാല്‍ യാതൊരു ഫീസും നല്‍കാതെ സൗജന്യമായി ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്.സെബി അംഗീകൃത പരിശീലകനായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്. ക്ലാസുകളുടെ വിഷയങ്ങള്‍ താഴെ പറയുന്നവയാണ്.

ക്ലാസ് 1 ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപം ആരംഭിക്കാം
ക്ലാസ് 2 ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്ലാസ് 3' അസ്ബ ' സംവിധാനം വഴി പ്രാഥമിക ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കാം
ക്ലാസ് 4 അവകാശ ഓഹരികള്‍ (Right Shares) എങ്ങനെ നിക്ഷേപിക്കും?
ക്ലാസ് 5 നിക്ഷേപിക്കാന്‍ എങ്ങനെ മികച്ച ഓഹരികള്‍ കണ്ടെത്താം?
ക്ലാസ് 6 ബോണസ് ഓഹരികള്‍, സ്പ്ലിറ്റ് (വിഭജനം ) തുടങ്ങിയ കാര്യങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍
ക്ലാസ് 7 ഓഹരികളുടെ നോമിനേഷന്‍, കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ദിക്കേണ്ട വിഷയങ്ങള്‍
ക്ലാസ് 8 ഓഹരി വിപണി വഴി റിയല്‍ എസ്‌റ്റേറ്റ് ഇന്‍ വസ്റ്റ്‌മെന്റ് ട്രസ്റ്റ് (REIT),INVIT തുടങ്ങിയവയില്‍ എങ്ങനെ നിക്ഷേപിക്കാം ?
ക്ലാസ് 9 മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വഴി എങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാം ?
ക്ലാസ് 10 ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ പരാതികള്‍ എങ്ങനെ പരിഹരിക്കും.
സൗജന്യ അവബോധന ക്ലാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് 9847436385 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.



Related Articles
Next Story
Videos
Share it