കേരളത്തിൽ കോവിഡ് കേസുകൾ യഥാർത്ഥത്തിൽ കുറഞ്ഞോ?

കേരളത്തിലെ കോവിഡ് കേസുകളിൽ ഇപ്പോഴും ആശങ്കയുണ്ടന്ന്

ഐസിഎംആർ ഇന്നും കേരളത്തിലെ കോവിഡ് സാഹചര്യം ഭീതി ജനകമാണെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച്ചയുമാണ് വിലയിരുത്തിയത്.രാജ്യത്തെ മൊത്തം കേസുകളിൽ 68ശതമാനവും കേരളത്തിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതെന്ന് ഐ സി എം ആർ ഡയറക്ടർ ബൽറാം ഭാർഗവ പറയുന്നു. ഉത്സവകാല സീസൺ ആയ ഒക്ടോബർ നവംബർ മാസങ്ങൾ നിർണായകമാണന്നും അദ്ദേഹം സൂചിപ്പിക്കുന്നു.സംസ്ഥാനത്തെ പ്ലസ്‌ വൺ പരീക്ഷ മാറ്റി വക്കുന്ന വിധി പുറപ്പെടുവിക്കുന്നതിനിടയിലാണ് കേരളത്തിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് സുപ്രീം കോടതി വിലയിരുത്തിയത്.
എന്നാൽ സംസ്ഥാന സർക്കാർ കോവിഡ് കുറയുന്നതിന്റെ സൂചനകൾ ആണ് നൽകുന്നത്.
എന്നാൽ പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് കോവിഡ് കുറയാനുള്ള കാരണമായി l ഈ രംഗവുമായി ബന്ധപ്പെട്ട വിദഗ്ധർ സൂചിപ്പിക്കുന്നത്.
കേരളത്തിലെ മൊത്തം കോവിഡ് കേസുകൾ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ദേശീയ കണക്കിന്റെ പകുതിയോളം എത്തിയിരുന്നു.
എന്നാൽ
സെപ്റ്റംബർ 1-ന് ശേഷം ആണ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവെന്ന് പറയുന്നത്.
ഓഗസ്റ്റ് 25 മുതൽ 31 വരെ യുള്ള 7ദിവസത്തെ ശരാശരി കൊറോണ കേസുകളുടെ കണക്കെടുക്കുമ്പോൾ 29321 ഉം സെപ്‌റ്റംബർ 1 മുതൽ 7 വരെ അത് 28009 ഉം സെപ്‌റ്റംബർ 8 മുതൽ 14 ആയപ്പോൾ 21867 ലേക്ക് കുറയുകയും ചെയ്തു. ഇത് സൂചിപ്പിക്കുന്നത് രണ്ടാഴ്ചകൊണ്ട് 22% കേസുകളുടെ കുറവിനെയാണ്.
അതെ സമയം കോവിഡ് -19 ടെസ്റ്റുകളുടെ 7 ദിവസത്തെ ശരാശരി എടുക്കുമ്പോൾ ആഗസ്റ്റ് 25-31കാലയളവിൽ1,56,987 ആയിരുന്ന പ്രതിദിന ടെസ്റ്റുകൾ സെപ്റ്റംബർ 1 നും 7 നും ഇടയിൽ 1,59,678 ആയി ഉയർന്നു,എന്നാൽ സെപ്റ്റംബർ 8 മുതൽ 14 വരെ ശരാശരി പ്രതിദിന പരിശോധനകൾ 17% കുറഞ്ഞ് 1,32,414 ആയി.
സെപ്റ്റംബർ 1 മുതൽ 15 വരെയുള്ള കണക്കെടുത്താൽ 45% പരിശോധനകൾ ആണ് കുറഞ്ഞത്.
സെപ്റ്റംബർ 1 ന് കേരളം 1,74,854 പരിശോധനകൾ നടത്തി,എന്നാൽ ഇത് സെപ്റ്റംബർ 15 ആയപ്പോഴേക്കും 97,070 പരിശോധനകളായി കുറഞ്ഞു . സെപ്‌റ്റംബർ 1 നു ഉണ്ടായിരുന്ന 328003 കേസുകൾ സെപ്‌റ്റംബർ 15 ആയപ്പോഴേക്കും 17681 ആയി കുറഞ്ഞിട്ടുണ്ട്.
ഈ കുറവാണ് കോവിഡ് കുറയാനുള്ള കാരണമായി പറയുന്നത്.
ഇപ്പോൾ പരിശോധന കുറയ്ക്കേണ്ട സമയമല്ലന്ന് തന്നെയാണ് ഈ രംഗവുമായി ബന്ധപ്പെട്ട ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.
പ്രതിദിനം രണ്ട് ലക്ഷത്തോളം സാമ്പിളുകൾ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയുമെന്ന് കേരളം മുൻപ് തെളിയിച്ചതാണ്.
ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി (16.5%) ഉള്ളതിനാൽ, സംസ്ഥാനം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നതായി ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബർ 1 മുതൽ 15 വരെയുള്ള കണക്കെടുത്താൽ 45% പരിശോധനകൾ ആണ് കുറഞ്ഞത്.
സെപ്റ്റംബർ 1 ന് കേരളം 1,74,854 പരിശോധനകൾ നടത്തി,എന്നാൽ ഇത് സെപ്റ്റംബർ 15 ആയപ്പോഴേക്കും 97,070 പരിശോധനകളായി കുറഞ്ഞു . സെപ്‌റ്റംബർ 1 നു ഉണ്ടായിരുന്ന 328003 കേസുകൾ സെപ്‌റ്റംബർ 15 ആയപ്പോഴേക്കും 17681 കേസുകൾ ആയി കുറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it