കോവാക്‌സിന് 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് മൂന്നാം ഘട്ട പഠനം

കോവാക്‌സിന് 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന പ്രധാന വാക്‌സിനുകളിലൊന്നാണ് കോവാക്‌സിന്‍. കൂടാതെ രാജ്യത്ത് അംഗീകാരം നേടിയ മൂന്ന് വാക്‌സിനുകളിലൊന്നും ഇതാണ്.

ലോകാരോഗ്യ സംഘടനയുമായി ബുധനാഴ്ച കമ്പനിയുടെ 'പ്രീ-സബ്മിഷന്‍' മീറ്റിംഗ് നടക്കും മുമ്പാണ് തീരുമാനം പുറത്തു വന്നത്.
ഭാരത് ബയോടെക് ഐസിഎംആര്‍, പൂനെ എന്‍ഐവി എന്നിവയുടെ സഹകരണത്തോടെയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്.
വാക്‌സിന്റെ മൂന്നാം ഘട്ടപഠനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് എഫിക്കസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറയുന്നത്. 25,800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. അതേസമയം മാര്‍ച്ചില്‍ പുറത്തു വന്ന കൊവാക്‌സിന്റെ ഒന്നാം ഘട്ട പഠനറിപ്പോര്‍ട്ടില്‍ വാക്‌സിന് 81 ശതമാനം പ്രതിരോധ ശേഷിയുണ്ടെന്നായിരുന്നു കണ്ടെത്തിയിരുന്നത്.
പഠന റിപ്പോര്‍ട്ട് ഇതുവരെയും ഒരു അന്താരാഷ്ട്ര ജേര്‍ണലിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഡിസിജിഐയുടെ അംഗീകാരത്തിനായി കാത്തിരുന്നതിനാലാണിതെന്നും ഭാരത് ബയോടെക്ക് അധികൃതര്‍ അറിയിച്ചു.


Related Articles
Next Story
Videos
Share it