വീണ്ടും ഏറ്റെടുക്കലുമായി അദാനി ഗ്രൂപ്പ്; ഇത്തവണ ലോജിസ്റ്റിക്‌സ് മേഖലയില്‍

ബിസിനസ് രംഗത്ത് അതിവേഗം മുന്നേറുന്ന ഗൗതം അദാനി (Gautam Adani) പുതിയൊരു ഏറ്റെടുക്കലുമായി രംഗത്ത്. അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡാണ് (Adani Logistics ltd) നവകര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്ന് ഇന്‍ലാന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോ (ഐസിഡി) 'ടമ്പ്' നെ ഏറ്റെടുക്കുന്ന കരാറില്‍ ഒപ്പുവെച്ചത്. 835 കോടി രൂപയാണ് ഇടപാട് മൂല്യം.

0.5 ദശലക്ഷം 20 അടി കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനുള്ള പ്രവര്‍ത്തന ശേഷിയാണ് കരാറില്‍ ഉള്‍പ്പെടുന്നത്. ടമ്പ് ഐസിഡിക്ക് വെസ്റ്റേണ്‍ ഡിഎഫ്‌സിയുമായി ബന്ധിപ്പിച്ചിരിക്കുന്ന നാല് റെയില്‍ ഹാന്‍ഡ്ലിംഗ് ലൈനുകളുള്ള ഒരു സ്വകാര്യ ചരക്ക് ടെര്‍മിനലുണ്ട്.

'രാജ്യത്തെ ഏറ്റവും വലിയ ഐസിഡികളിലൊന്നാണ് ടമ്പ്. റോഡ് മാര്‍ഗത്തേക്കാള്‍ 5 മടങ്ങ് നേട്ടമാണ് റെയില്‍ വഴിയുള്ള ചരക്ക് നീക്കത്തിനുള്ളത്. ഈ ഏറ്റെടുക്കല്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് യൂട്ടിലിറ്റിയായി മാറുന്നതിനുള്ള ഞങ്ങളുടെ പരിവര്‍ത്തന തന്ത്രവുമായി നന്നായി യോജിക്കുന്നു'' അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ സിഇഒയും ഹോള്‍ ടൈം ഡയറക്ടറുമായ കരണ്‍ അദാനി പറഞ്ഞു.

ഭൂമിയുടെ മൂല്യവും നിലവിലുള്ള ആസ്തികളുടെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവും അടിസ്ഥാനമാക്കിയുള്ള ഏറ്റെടുക്കലിന് 835 കോടി രൂപ എന്റര്‍പ്രൈസ് മൂല്യത്തിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. കസ്റ്റമറി റെഗുലേറ്ററി, ലെന്‍ഡര്‍ അംഗീകാരങ്ങള്‍ എന്നിവയ്ക്ക് വിധേയമായി, 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it