ഉത്സവ വിപണി കൊഴുപ്പിക്കാന്‍ 1125 കോടിയിറക്കി ആമസോണ്‍

കടുത്ത മത്സരം നേരിടുന്ന ഇന്ത്യന്‍ ഇ കൊമേഴ്‌സ് മേഖലയില്‍ അപ്രമാദിത്വം ഉറപ്പിക്കാന്‍ പണമൊഴുക്കുകയാണ് ആമസോണ്‍

Amazon India gets ~1,125 cr from parent
-Ad-

ദീപാവലി വിപണി കണക്കിലെടുത്ത് ശക്തരായ എതിരാളികളെ നേരിടാന്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കി ആമസോണ്‍. കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിലേക്കാണ് മാതൃകമ്പനിയായ ആമസോണ്‍ 1125 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സിന്റെ ജിയോമാര്‍ട്ട് തുടങ്ങിയ വിപണിയിലെ എതിരാളികളേക്കാള്‍ മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
ഈ വര്‍ഷം ആമസോണ്‍ ഇന്ത്യയിലേക്ക് മൂന്നാം തവണയാണ് പണമിറക്കുന്നത്. സാധാരണ നാല് മാസത്തെ ഇടവേള ഉണ്ടാകാറുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഫണ്ട് നല്‍കുകയായിരുന്നു. ജൂലൈ ആദ്യവാരത്തില്‍ 307 മില്യണ്‍ ഡോളര്‍ നേടാന്‍ ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റിന് കഴിഞ്ഞിരുന്നു. 2020 ല്‍ ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ച തുക 750 മില്യണ്‍ ഡോളറോളം വരുമെന്നാണ് കണക്ക്. കമ്പനിക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ മാര്‍ഗത്തിലൂടെ 2018 ല്‍ 1.26 ബില്യണ്‍ ഡോളറും 2019 ല്‍ 826 മില്യണ്‍ ഡോളറും സമാഹരിക്കാനായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine 

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here