അതിവേഗ ഭവന വായ്പയ്ക്ക് പ്രോജക്ട് തത്കാല്‍ പദ്ധതി അവതരിപ്പിച്ച് എസ്.ബി.ഐ

ഉപഭോക്താക്കള്‍ക്ക് അതിവേഗ ഭവന വായ്പകള്‍ ലഭ്യമാക്കാനായി പ്രോജക്ട് തത്കാല്‍ പദ്ധതിക്ക് എസ്.ബി.ഐ തുടക്കമിട്ടു. ഭവന വായ്പകളുടെ അതിവേഗ പ്രോസസിംഗ്, അനുവദിക്കല്‍, ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കാന്‍ ഒരു തത്കാല്‍ ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് പറഞ്ഞു.

തിരുവനന്തപുരം സെന്ററിലെ ആര്‍.എ.സി.ജി.സി-1ലും ആര്‍.എ.സി.ജി.സി-2ലും പദ്ധതിയുടെ ഉദ്ഘാടനം മൃഗേന്ദ്രലാല്‍ ദാസ് നിര്‍വഹിച്ചു. വിപണിയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള ഭവന വായ്പകളാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂലായ് ഒന്നു മുതല്‍ ആരംഭിച്ച നിരക്ക് 6.95 ശതമാനമാണ്.

അപേക്ഷാ ഫോമും അനുബന്ധ രേഖകളും സ്വീകരിച്ച് 10 ദിവസത്തിനുള്ളില്‍ വായ്പ ലഭിക്കാന്‍ പ്രോജക്ട് തത്കാല്‍ സംരംഭം സഹായിക്കുമെന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താവില്‍ നിന്ന് സ്വീകരിക്കുന്ന ബന്ധപ്പെട്ട സഹായ രേഖകളുടെ എണ്ണം കുറച്ചതായും ബാങ്ക് അറിയിച്ചു. ഗണ്യമായ ഭവനവായ്പയുള്ള വലിയ കേന്ദ്രങ്ങളില്‍ ആണ് തത്കാല്‍ ഡെസ്‌ക് പ്രവര്‍ത്തിക്കുക.

എസ്.ബി.ഐക്ക് നിലവില്‍ മൂന്ന് ദശലക്ഷത്തിലധികം ഭവന വായ്പ ഉപഭോക്താക്കളുണ്ട്. 16,60,000 കോടി രൂപയുടെ പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നു.ഭവനവായ്പ അപേക്ഷകളുടെ തല്‍ക്ഷണ ഇ-അംഗീകാരത്തിനായി ബാങ്ക് അടുത്തിടെ ഒരു ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ അക്വിസിഷന്‍ സൊല്യൂഷന്‍ (ഒകാസ്) അവതരിപ്പിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it