എ.ജി.ആര്‍: റിവ്യൂ ഹര്‍ജിയുമായി എയര്‍ടെലും വൊഡാഫോണും
ടെലികോം കമ്പനികള്‍ ടെലികോം ഇതര സേവനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വരുമാനം കണക്കാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള കുടിശികയായി 92,000 കോടി രൂപ നിശ്ചയിച്ച ഒക്ടാബര്‍ 24 ലെ സുപ്രീം കോടതി വിധിക്കെതിരെ ഭാരതി എയര്‍ടെലും വൊഡാഫോണ്‍-ഐഡിയയും പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കി.
ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ എ.ജി.ആറില്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ ) കണക്കാക്കാവൂ എന്നാണ് പുനഃപരിശോധനാ ഹര്‍ജികളിലെ പ്രധാന ആവശ്യം. കുടിശിക വീട്ടാന്‍ കമ്പനികള്‍ക്ക് രണ്ടുവര്‍ഷത്തെ സാവകാശം കേന്ദ്രം നല്‍കിയിട്ടുണ്ട്. എന്നാല്‍, കുടിശിക പൂര്‍ണമായി ഒഴിവാക്കി കിട്ടാനുള്ള നീക്കമാണ് എയര്‍ടെലും വൊഡാഫോണ്‍-ഐഡിയയും നടത്തുന്നത്.
എ.ജി.ആര്‍ ബാദ്ധ്യതകള്‍ക്കായി പണം വകയിരുത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ പാദത്തില്‍ 50,921 കോടി രൂപയുടെ നഷ്ടം വൊഡാഫോണ്‍-ഐഡിയ കുറിച്ചിരുന്നു. 23,045 കോടി രൂപയാണ് എയര്‍ടെല്ലിന്റെ നഷ്ടം.ഇതിന്റെ പേരു പറഞ്ഞ് നിരക്കു കൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുമുണ്ട്
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline