ലാഭം വര്‍ധിപ്പിച്ച് വന്‍കിട കമ്പനികള്‍; കോവിഡ് ഉത്തേജകമായോ?

കോവിഡ്19 മഹാമാരി ലോകമെമ്പാടും ബിസിനസ്സുകളെ തകര്‍ക്കുകയും വലിയ നഷ്ടം സംരംഭകര്‍ക്കും തൊഴില്‍ നഷ്ടം ജീവനക്കാര്‍ക്കും ഉണ്ടായപ്പോള്‍ വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ഈ മഹാമാരി ഒരു ഉത്തേജകമായി മാറി. വിപണി വിഹിതത്തിലും വില്‍പനയിലും ലാഭത്തിലും നേട്ടം കൈവരിക്കാന്‍ വലിയ കമ്പനികള്‍ക്ക് സാധിച്ചു.

ഉപഭോക്തൃ, റീട്ടെയ്ല്‍, പെയിന്റ്, വയറുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങള്‍ വിലയിരുത്തിയ സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടിതമല്ലാത്ത മേഖലയില്‍ നിന്നും സംഘടിതമായ വിപണിയിലേക്കുള്ള മാറ്റം ഉയര്‍ന്നതാണെന്ന് മുംബൈയിലെ കെ ആര്‍ ചോക്‌സിയുടെ മാനേജിങ് ഡയറക്ടറായ ദേവന്‍ ചോക്‌സി പറയുന്നു. ലോക്ക്ഡൗണിലും അതിനുശേഷവും ചെറുകിട കമ്പനികള്‍ പ്രവര്‍ത്തനം നടത്താനും തുടരാനും കഷ്ടപ്പെട്ടു. അതേസമയം, വലിയ കമ്പനികള്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇതാണ് നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ പെയിന്റിന്റെ കാര്യമെടുക്കാം. മൂന്നാം പാദത്തില്‍ ഈ മുംബൈയിലെ കമ്പനിയുടെ മൊത്ത വരുമാനം 25 ശതമാനം വര്‍ദ്ധിച്ച് 6,789 കോടി രൂപയായി. പലിശ നികുത കുറവും വായ്പയുടെ തവണകളായി തിരിച്ചടയ്ക്കുന്നതിനും മുമ്പുള്ള വരുമാനം 400 അടിസ്ഥാന പോയിന്റുകള്‍ വര്‍ദ്ധിച്ച് 28.2 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ ചെലവാണ് വളര്‍ച്ചയ്ക്ക് സഹായിച്ച ഒരു ഘടകം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും ചെലവ് കുറയ്ക്കല്‍ ഗൗരവമായി എടുത്തു. അതിന്റെ ഫലമായും ലാഭം വര്‍ദ്ധിച്ചു.

റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സംഘടിത വിപണിയിലെ വളര്‍ച്ച തുടരുമെന്ന് ഏഷ്യന്‍ പെയിന്റിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിത് സിന്‍ഗ്ലെ പറയുന്നു.

മിക്ക വലിയ കമ്പനികള്‍ക്കും വലിയ നഗരങ്ങളില്‍ മാത്രമല്ല ഗ്രാമീണ, അര്‍ദ്ധ നഗര കേന്ദ്രങ്ങളിലും വിപണി വിഹിതം വര്‍ദ്ധിച്ചു. ഈ പ്രദേശങ്ങളില്‍ മഹാമാരിയുടെ ആഘാതം കുറവായത് കാരണമാണിത്.

വാക്‌സിനേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം പതിയെ തിരിച്ചു വന്നു തുടങ്ങിയത് സാഹചര്യങ്ങള്‍ സാധാരണ നിലയില്‍ എത്തുമെന്ന ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നു.
വിശ്വാസ്യതയുടെ ഘടകം ഉയര്‍ന്നതായതിനാല്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് കോവിഡ് തകര്‍ത്ത വിപണിയില്‍ മേല്‍ക്കൈയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.വഓരോ മേഖലയിലും മുന്നില്‍ നില്‍ക്കുന്നവര്‍ വിപണിയെ വളര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇക്വിനോമിക്‌സ് റിസര്‍ച്ച് ആന്റ് അഡൈ്വസറിയുടെ സ്ഥാപകനായ ജി ചൊക്കലിംഗം പറയുന്നു. അത് ആ കമ്പനികളുടെ വളര്‍ച്ചയും ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദാഹരണമായി ഹാവേല്‍സിനെ എടുക്കാം. മൂന്നാം പാദത്തില്‍ ഹാവേല്‍സിന്റെ മൊത്ത വരുമാനവും മൊത്ത ലാഭവും യഥാക്രമം 39 ശതമാനവും 74 ശതമാനവും വര്‍ദ്ധിച്ച് 3,175 കോടി രൂപയും 350 കോടി രൂപയുമായി. ഇത് എക്കാലത്തേയും ഉയര്‍ന്ന കണക്കുകളാണ്.

കജാരിയ സെറാമിക്‌സ് മൂന്നാം പാദത്തില്‍ മൊത്ത വരുമാനത്തില്‍ 13 ശതമാനവും ലാഭത്തില്‍ 93 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഡിജിറ്റൈസേഷന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന സരിഗമ ഇന്ത്യയ്ക്ക് മൂന്നാം പാദത്തില്‍ ലാഭത്തില്‍ മൂന്നിരട്ടി വളര്‍ച്ച ഉണ്ടായി.

അതേസമയം, റിലയന്‍സ് റിട്ടൈയ്‌ലിന് വരുമാനത്തില്‍ കുറവ് ഉണ്ടായി. മൂന്നാം പാദത്തില്‍ അവരുടെ പ്രവര്‍ത്തന മാര്‍ദിനില്‍ 380 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവ് ഉണ്ടായി.

പടിഞ്ഞാറന്‍ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മക്‌ഡൊണാള്‍ഡിന്റെ റസ്‌റ്റോറന്റുകള്‍ നടത്തുന്ന വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റിന്റെ വില്‍പന ഡിസംബര്‍ മാസത്തില്‍ 97 ശതമാനം തിരിച്ചുവരവ് രേഖപ്പെടുത്തി.

സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിനാല്‍ ഓരോ മാസം കഴിയുന്തോറും ബിസിനസ്സ് മെച്ചപ്പെടുന്നുവെന്ന് വെസ്റ്റ്‌ലൈഫിന്റെ വൈസ് ചെയര്‍മാനായ അമിത് ജാതിയ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഭക്ഷണശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒക്ടോബറില്‍ അനുവാദം ലഭിച്ചു. അതിനുശേഷം പടിപടിയായുള്ള വളര്‍ച്ച രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വലിയ കമ്പനികള്‍ക്ക് റിസ്‌ക് എടുക്കാനുള്ള ആഗ്രഹം ശക്തമായുണ്ടെന്ന് ഹാവേല്‍സിന്റെ ചെയര്‍മാനും എംഡിയുമായ അനില്‍ റായ് ഗുപ്ത പറയുന്നു. വളര്‍ച്ച കൈവരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാണ്. രാജ്യത്തെമ്പാടും അവരുടെ വിതരണ ശൃംഖല വ്യാപിപ്പിക്കാനും ഉല്‍പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വില്‍പനയും മാര്‍ക്കറ്റിങ്ങും വര്‍ദ്ധിപ്പിക്കാനും അവര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


Related Articles
Next Story
Videos
Share it