തൊഴിലില്ലായ്മ 23 ശതമാനത്തിലേക്ക്, വരും നാളുകളില്‍ അവസ്ഥ കൂടുതല്‍ മോശമാകും

നഗരങ്ങളിലെ മാത്രം തൊഴിലില്ലായ്മാ നിരക്ക് 30.9 ശതമാനത്തിലെത്തി

one in every four is jobless in india

കോവിഡ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കുമ്പോള്‍ തൊഴിലില്ലായ്മ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 23.4 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്ന് പുതിയ സര്‍വേ ഫലം. നഗരങ്ങളിലെ മാത്രം തൊഴിലില്ലായ്മാനിരക്ക് ആകട്ടെ 30.9 ശതമാനത്തിലെത്തി.

ഏപ്രില്‍ അഞ്ചിന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡാണ് സര്‍വേ നടത്തിയത്. ലോക്ഡൗണ്‍ സമയത്ത് ഫോണിലൂടെയാണ് 9,429 പേരുടെ ഇടയില്‍ ഇവര്‍ സര്‍വേ നടത്തിയത്.

യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ് വ്യാപകമാകുന്നതിന് മുമ്പേ തന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യമായിരുന്നു. കോവിഡ് പ്രതിസന്ധിയും എത്തിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ കൊടുക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലായി.

മാര്‍ച്ച് മാസം മുഴുവനായി കണക്കിലെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടം 8.7 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 7.8 ശതമാനമായിരുന്നു. ഏപ്രിലിലെ കണക്കെടുത്താല്‍ തൊഴിലില്ലായ്മ ഇതിലും കൂടും. വരാനിരിക്കുന്ന നാളുകള്‍ ഏറെ നിര്‍ണ്ണായകമാണെന്നും തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകാനുമാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 

ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും തൊഴിലില്ലായ്മ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. യു.എസില്‍ 10 മില്യണ്‍ പേര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here