മുകേഷ് അംബാനിയുടെ ജിയോയിൽ 34000കോടി നിക്ഷേപിച്ച ഗൂഗിൾ

ഭാരതി എയർടെല്ലിലേക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങൾ ആണ് ഗൂഗിൾ നടത്താൻ പോകുന്നത്.സുന്ദർപിച്ചൈ യുടെ നേതൃത്വത്തിലുള്ള കമ്പനി, എയർടെല്ലുമായി കഴിഞ്ഞ ഒരു വർഷമായി നടത്തിയ ചർച്ച ഇപ്പോൾ പുരോഗമന ഘട്ടത്തിലാണ്.

ഇരു കമ്പനികളുടെയും ഉന്നത എക്സിക്യൂട്ടീവുകൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
എയർടെല്ലിന്റെ നിലവിലെ കട ബാധ്യത ജൂൺ അവസാനത്തോടെ 1.6ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. നഷ്ടം ലക്ഷം കോടികളിലേക്ക് കടന്നപ്പോഴാണ് എയർ ടെൽ വളരെ ഗൗരവപരമായ ചർച്ച ഗൂഗിളുമായി ആരംഭിച്ചത്.
സാമ്പത്തിക സമർദ്ദം കാരണം വിപണിയിൽ തങ്ങളുടെ കാൽ വഴുതി വീഴാതിരിക്കാനും വിശ്വാസ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ സംരക്ഷിക്കാനും ഗൂഗിളിന്റെ പ്രവേശനം ഏത് രീതിയിലും തങ്ങളെ ശക്തമാക്കുമെന്നാണ് എയർടെൽ വിശ്വസിക്കുന്നത്.
ഗൂഗിളിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ എയർടെല്ലിന് കരുത്തു നൽകുന്നതാണ്.ഗൂഗിളിന്റെ നിക്ഷേപം നേടാൻ കഴിഞ്ഞാൽ എയർ ടെല്ലിന് സർക്കാരിന് നൽകാനുള്ള കുടിശികയും കൊടുത്തു തീർക്കാൻ കഴിയും.
ഡാറ്റ അനലിറ്റിക്സിൽ ഗൂഗിൾ നൂതനമായ സംവിധാനങ്ങൾ കൊണ്ട് വരുന്നതിനാൽ എയർടെല്ലിന് ഇത് തന്ത്രപരമായി കൂടി സഹായിക്കും എന്ന് കമ്പനി വിചാരിക്കുന്നു.
ഗൂഗിളിന്റെ ഡാറ്റാ ധന സാമ്പാദനവും പ്രയോജനകരമാകും. ഇതിനനുസരിച്ചു എയർടെല്ലിലെ വിപണിയിലെ തന്ത്രങ്ങൾ പരിഷ്കരിച്ച് ലാഭക്ഷമത കൂട്ടാനായിരിക്കും ശ്രമിക്കുന്നത്.
എയർടെല്ലിന്റെ മൊത്ത വരുമാനത്തിന്റെ 70മുതൽ 70ശതമാനം വരെ ലഭിച്ചിരുന്നത് വോയിസ്‌ കോളുകളിൽ നിന്നാണ്.ജിയോയുടെ സൗജന്യ വോയിസ്‌ കോളുകളും കുറഞ്ഞ വിലക്കുള്ള ധാരാളം ഡാറ്റാ പ്ലാനുകളും എയർടെൽ വിപണിയെ സാരമായി ബാധിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it