Begin typing your search above and press return to search.
ഒടിടി പ്രസാധകരുടെ വിവരങ്ങള്‍ നല്‍കണം; നിയമങ്ങള്‍ മുറുക്കി കേന്ദ്രസര്‍ക്കാര്‍
നേരത്തെ അറിയിച്ചത് പോലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമേര്‍പ്പെടുത്തി കേന്ദ്രം. പ്രസാധകരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. അതേസമയം ഒടിടിക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ വേണ്ടി വരില്ല. പരാതി പരിഹാരത്തിന് സംവിധാനം വേണം.
സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ജഡ്ജിമാരോ സമാന നിലയില്‍ പ്രാഗല്‍ഭ്യമുള്ളവരോ നേതൃത്വം നല്‍കുന്ന സമിതിയാണ് പരാതി പരിഹാര സെല്ലില്‍ വേണ്ടിവരുക. അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലും ഉണ്ടായിരിക്കും.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും പുതിയ വെബ്‌സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സ് ഏര്‍പ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുമെന്നും യൂണിയന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്‌സ് ഏര്‍പ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുമെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വിശദമാക്കി. 'സോഷ്യല്‍ മീഡിയയുടെ ഇരട്ടത്താപ്പ് സ്വീകാര്യമാകില്ല' രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി.
വിഡിയോകളുടെ സ്വഭാവം അനുസരിച്ച് A, AU, U സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവരും. 18 വയസ്സിനു താഴെയുള്ളവര്‍ കാണാന്‍ പാടില്ലാത്ത വിഡിയോകള്‍ക്ക് പ്രത്യേക നിയന്ത്രണം വേണം. അത്തരം കണ്ടന്റുകള്‍ മാറ്റേണ്ടതായും വരും. ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ചട്ടം അനുശാസിക്കുന്നു. തര്‍ക്കവിഷയമായ ഉള്ളടക്കം എത്രയും വേഗം എടുത്തു കളയാന്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഒരു നിയമപരമായ ഉത്തരവിന് ശേഷം 36 മണിക്കൂറിനുള്ളില്‍ കണ്ടന്റുകള്‍ നീക്കം ചെയ്യുന്ന രീതി വരും. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സ്വകാര്യ വീഡിയോ, ചിത്രങ്ങള്‍ എന്നിവ പരാതി/ ഉത്തരവ് ലഭിച്ച് 24 മണിക്കൂറിനുള്ളിലും നീക്കം ചെയ്യണം. മന്ത്രി വ്യക്തമാക്കി. ഇതോടെ ഏറെ ചര്‍ച്ചകള്‍ക്കുശേഷം ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി വിശദമായ നിയമങ്ങള്‍ പുറത്തിറക്കുകയാണ് സര്‍ക്കാര്‍.
Next Story