ആമസോണിലെ വില്പനക്കാർക്ക് തൽക്ഷണ ഓവർ ഡ്രാഫ്റ്റുമായി ഐസിഐസിഐ ബാങ്ക്

ആമസോൺ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വ്യക്തിഗത വില്പനക്കാർക്കും ചെറുകിട സ്ഥാപനങ്ങൾക്കും തൽക്ഷണ ഓവർ ഡ്രാഫ്റ്റ് സേവനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. 25 ലക്ഷം രൂപ വരെയാണ് ബാങ്ക് ഓവർ ഡ്രാഫ്റ്റ് ആയി അനുവദിക്കുക. പൂർണമായും ഓൺലൈൻ ആയാകും ബാങ്കിന്റെ സേവനം.

ആമസോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്കിൽ കറൻ്റ അക്കൗണ്ട് തുറക്കുന്നതിലൂടെ ഒഡി ലഭിക്കും. ഓൺലൈൻ ആയി അക്കൗണ്ട് തുറക്കാവുന്നതാണ്. ഐസിഐസിഐ സേവനം ആമസോണിൽ രജിസ്റ്റർ ചെയ്ത സംരംഭകർക്ക് പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിന് സഹായകരമാകും. അമസോണിന്റെ മുഖ്യ എതിരാളികളായ ഫ്ലിപ്‌കാർട്ട് തങ്ങളുടെ ഹോൾസെയിൽ ഉപഭോക്താക്കളായ ചെറുകിട കച്ചവടക്കാർക്ക് രണ്ട് മിനിട്ടുകൊണ്ട് വായ്‌പ ലഭ്യമാക്കുന്ന പദ്ധതി ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു.
ഓവർ ഡ്രാഫ്റ്റ്; എങ്ങനെ അപേക്ഷിക്കാം
amazon.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിൽപ്പനക്കാർക്കുള്ള ഓൺലൈൻ പോർട്ടലായ ആമസോൺ സെല്ലർ സെൻട്രലിന്റെ അക്കൗണ്ടിൽ ഐസിഐസി ബാങ്ക് ഓഫർ ഓപ്ഷൻ കണ്ടെത്താനാകും. ഇതിൽ ക്ലിക്ക് ചെയ്‌താൽ ബാങ്കിന്റെ 'InstaOD'പ്ലാറ്റ്ഫോമിലേക്ക് കയറാം. തുടർന്ന് വിശദംശങ്ങൾ നൽകിയാൽ ഒഡി ലഭിക്കും. ഐ സി ഐ സിയിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് ഈ സമാന ഓപ്ഷൻ ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം.


Related Articles
Next Story
Videos
Share it