കെ എഫ് സി ക്ക്‌ 491കോടി രൂപയുടെ വരുമാനവും 6.58കോടി രൂപയുടെ ലാഭവും!

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ. എഫ്..സി) കഴിഞ്ഞ സാമ്പത്തികവർഷം 6.58 കോടി

രൂപയുടെ ലാഭം നേടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ലാഭവിഹിത വിതരണമുണ്ടാകില്ല. വായ്യാ അനുമതിയിലെ വളർച്ച 150 ശതമാനമാണ്.
4,147 കോടി രൂ പയുടെ വായ്പയാണ് അനുവദിച്ചത്. 3,709 കോടി രൂപ വിതരണം ചെയ്തു. ആകെ വരുമാനം 491 കോടി രൂപ. കോവിഡ് പ്രതിസന്ധി കാരണം സമ്പദ് വ്യവസ്ഥ കടുത്ത സമ്മർദത്തിലാണെങ്കിലും കോർപ്പറേഷന് മികച്ച പ്രകടനത്തി ലുടെ ലാഭം നിലനിർത്താനും വായ്പാ ആസ്തി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിക്കാനും കഴിഞ്ഞതായി കെ. എഫ്.സി. സി.എം.ഡി. സഞ്ജയ് കൗൾ പറഞ്ഞു. നിഷ്ക്രിയ ആസ്തി 3.58 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 1.48 ശതമാനമായും കുറഞ്ഞു. ഈ വർഷം 4500 കോടി രൂപയുടെ വായ്പകൾ അനുവദിക്കാനാണ് കെ.എഫ്.സി. ലക്ഷ്യമിടുന്നത്.
കൊവിഡ്, പാക്കേജിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് കേരള സ്കീം, വ്യാവസായിക എസ്റ്റേറ്റുകളിലെ യുണിറ്റുകൾക്കുള്ള പ്രത്യേക പദ്ധതി, നവീകരിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി എന്നീ വായ്പാ പദ്ധതികൾ കഴിഞ്ഞ വർഷത്തിൽ പ്രഖ്യാപിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it