

വൈദ്യുത വാഹന ഡീലര്ഷിപ്പ് സ്ഥാപിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഒൺവേഴ്സ്ും (1Verse) ടയർമാർക്കറ്റ് ഡോട്ട്കോം എന്ന കമ്പനിയും സംയുക്തമായി മെറ്റാവേഴ്സ് ഡീലര്ഷിപ്പ് കിയോസ്കുകൾ സ്ഥാപിക്കുകയാണ്.
കംപ്യുട്ടർ, മൊബൈൽ എന്നിവയുടെ സഹായത്തോടെ വിർച്യുൽ റിയാലിറ്റി സംവിധാനത്തിലൂടെ മെറ്റാവേഴ്സ് കിയോസ്കുകളിൽ വൈദ്യുത വാഹനങ്ങളെ കുറിച്ച് അറിയാൻ സാധിക്കും. ഈ സംവിധാനത്തിലൂടെ ഗ്രാമങ്ങളിലും, ചെറു പട്ടണങ്ങളിലും വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വിപണി വർധിപ്പിക്കാൻ കഴിയും.
ഏറ്റവും അടുത്തുള്ള വാഹന ഷോറൂമുമായി ബന്ധിപ്പിച്ചാണ് മെറ്റാവേഴ്സ് ഡീലർഷിപ് സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ വിവിധ വൈദ്യുത വാഹന കമ്പനികൾക്ക് താൽപര്യമുള്ള ഉപഭോക്താക്കളെ കണ്ടെത്താനും ടെസ്റ്റ് റൈഡ് ഒരുക്കി കൊടുക്കാനും സാധിക്കും.
ഈ സംവിധാനം ഇന്ത്യയിൽ വിജയിച്ചാൽ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നടപ്പാക്കാൻ ആലോചിക്കുന്നതായി ഇരു കമ്പനികളും അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine