Begin typing your search above and press return to search.
യുഎഇയില്‍ ക്രൂഡ് ഓയില്‍ വിപണനം; പുതിയ ഉപ കമ്പനിയുമായി റിലയന്‍സ്
അസംസ്‌കൃത എണ്ണ, പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ വിപണനത്തിനായി യുഎഇയില്‍ ഉപ കമ്പനി ആരംഭിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. പുതിയ കമ്പനിയിയായ റിലയന്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ (ആര്‍ഐഎന്‍എല്‍) ഒരു മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.
ആഗോളതലത്തില്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കഴിഞ്ഞ ജൂണില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ഒരു മള്‍ട്ടി-ബില്യണ്‍ ഡോളര്‍ കെമിക്കല്‍ പ്രോജക്ടിനായി റിലയന്‍സ് കരാര്‍ ഒപ്പിട്ടിരുന്നു. അബുദാബിയിലെ റുവൈസിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.
കമ്പനിയെ അന്താരാഷ്ട്രവത്കരിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ബോര്‍ഡിന്റെ ഡയറക്ടറായി സൗദി അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യനെ കമ്പനി നിയമിച്ചിരുന്നു. റിലയന്‍സിന്റെ ഓയില്‍-കെമിക്കല്‍ ബിസിനസിന്റെ 20 ശതമാനം ഓഹരികള്‍ അരാംകോയ്ക്ക് വില്‍ക്കാനുള്ള കരാര്‍ ഈ വര്‍ഷം ഔദ്യോഗികമായി നിലവില്‍ വരുമെന്നാണ് കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല കോംപ്ലക്‌സ് റിലയന്‍സിന്റെ ഉടമസ്ഥതയില്‍ ഹരിയാനയിലെ ജാംനഗറിലാണ്.
Next Story
Videos