ഇനി റിലയൻസിന്റെ കോവിഡ് വാക്‌സിനും!

ഇത് സംബന്ധിച്ച ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റിലയൻസ് ലൈഫ് സയൻസസിന്റെ അപേക്ഷ കേന്ദ്ര ഡ്രഗ്സ് കൺട്രോൾ അംഗീകരിച്ചു.

ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിലവിൽ രാജ്യത്ത് ആറ് വാക്സിനുകൾക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവീഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.
റിലയൻസ് ഫൗണ്ടേഷൻ നേരത്തെ കേരളത്തിന്‌ രണ്ടരലക്ഷം കോവിഡ് ഡോസ് സൗജന്യമായി കൈമാറിയിരുന്നു. സംസ്ഥാനത്തെ കോവിഡ് യജ്ഞത്തിൽ പങ്കാളികൾ ആകുന്നതിന്റെ ഭാഗമായിട്ടായിരുന്നു സൗജന്യ വാക്‌സിൻ റിലയൻസ് സംസ്ഥാനത്തിന് വാങ്ങി നൽകിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it